Thursday September 23rd, 2021 - 7:58:am

പൊതുതെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളും പെരുമാറ്റച്ചട്ട പരിധിയില്‍

NewsDesk
പൊതുതെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളും പെരുമാറ്റച്ചട്ട പരിധിയില്‍

നിയമസഭാ പൊതുതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടവും അനുബന്ധ നിര്‍ദ്ദേശങ്ങളും ബാധകമായിരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാമൂഹ്യ മാധ്യമങ്ങളും വെബ്‌സൈറ്റുകളും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ തെരെഞ്ഞെടുപ്പ് പരസ്യങ്ങള്‍ അവയില്‍ പ്രസിദ്ധീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസറുമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വേണം.

നവമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കുളള ചെലവുകളും തെരെഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയില്‍ വരും. അതിനാല്‍ ഇവ വഴിയുളള പരസ്യങ്ങളുടെയും പ്രചരണങ്ങളുടെയും കണക്കുകള്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ഹാജരാക്കണം. സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും അപ് ഡേറ്റ് ചെയ്യുന്നതിനും വേണ്ടിവരുന്ന ചെലവുകളും ഇതിലുള്‍പ്പെടും.

ബള്‍ക്ക് എസ് എം എസ്, വോയിസ് മെസ്സേജ് സംവിധാനങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എം സി എം സി യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. തെരെഞ്ഞെടുപ്പ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, പെയ്ഡ് ന്യൂസ് പരിശോധിക്കല്‍, മാധ്യമങ്ങളിലെ ഉളളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കല്‍ എന്നിവയും എം സി എം സി യുടെ ചുമതലയാണ്.

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

ശ്രീശാന്തിനെ തിരുവനന്തപുരത്തിറക്കിയത് ശിവകുമാറുമായുള്ള വോട്ടുകച്ചവടത്തിന്?

കണ്ണൂര്‍; വാടകമുറിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കല്യാണം നടത്തുന്നത് നാട്ടുകാരെ തൃപ്തിപ്പെടുത്താനാകരുത്': പെണ്‍കുട്ടിയുടെ അപേക്ഷ

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

English summary
Kerala Assembly elections 2016 Social media
topbanner

More News from this section

Subscribe by Email