Tuesday January 21st, 2020 - 7:33:am
topbanner

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം പിറന്നാള്‍: കവ്വായിക്കായലില്‍ കയാക്കിംഗ്

Anusha Aroli
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം പിറന്നാള്‍: കവ്വായിക്കായലില്‍ കയാക്കിംഗ്

കണ്ണൂർ : കായലോളങ്ങളെ വകഞ്ഞു മാറ്റി പച്ചത്തുരുത്തുകളെ കണ്‍കുളിര്‍ക്കെ കണ്ട് കവ്വായിക്കായല്‍ ചുറ്റി ഒരു യാത്ര.. കയാക്കിങ്ങിലൂടെ പ്രകൃതിയെ അറിഞ്ഞും ആസ്വദിച്ചുമൊരു കായല്‍ സഞ്ചാരം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം പിറന്നാളാഘോഷത്തിലാണ് കവ്വായിക്കായലില്‍ കയാക്കിംഗ് സംഘടിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കടലിന്റെയും കായലിന്റെയും പുഴകളുടെയും നാടായ ഉത്തര മലബാറില്‍ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നു തരികയാണ് കവ്വായിക്കായല്‍. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഉത്തര മലബാറിനെ അടയാളപ്പെടുത്തുന്ന കവ്വായിക്കായലിന്റെ ജല വിഭവ സമ്പന്നതയും പയ്യന്നൂരിന്റ ചരിത്ര പശ്ചാത്തലവും പ്രകൃതി ഭംഗിയും വിദേശികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞു. സഞ്ചാരികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മൂന്നു മണിക്കൂറില്‍ കണ്ടല്‍ക്കാടുകളെയും ദേശാടനക്കിളികളെയും അറിഞ്ഞ്, നാടന്‍ രുചി കളിലലിഞ്ഞ് നിങ്ങള്‍ക്ക് തെളിവെള്ളം തുഴഞ്ഞ് യാത്ര പോകാം. പ്രകൃതിക്ക് ഒരു കോട്ടവും തട്ടാത്ത രീതിയില്‍ കയാക്കിംഗ് മാത്രമല്ല ഐലന്റ് ക്യാംപിംഗും ഉണ്ട്. സഞ്ചാരികള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും നല്‍കാനായി രാഹുല്‍ നാരായണന്‍, കെ ടി ജിതിന്‍ എന്നീ ഗൈഡുമാരും ഉണ്ട്.

കവ്വായി കയാക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളം എംഡി വി തുളസീദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ അധ്യക്ഷന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍, കണ്ണൂര്‍ വിമാനത്താവളം സി ഒ ഒ താരിഖ് ഹുസൈന്‍ ഭട്ട്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ മാനേജര്‍ രാജേഷ് പൊതുവാള്‍, എയര്‍ പോര്‍ട്ട് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന്‍ മണിയറ, ജനപ്രതിനിധികള്‍, കയാക്കിങ് ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ കയാക്കിങിന്റെ ഭാഗമായി.

Read more topics: Kayaking , kannur ,Kawaii Lake
English summary
Kayaking in kannur Kawaii Lake
topbanner

More News from this section

Subscribe by Email