Sunday October 20th, 2019 - 6:26:am
topbanner

കാസർഗോഡ് യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് റമളാൻ റിലീഫ് നടത്തി

Anusha Aroli
കാസർഗോഡ് യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് റമളാൻ റിലീഫ് നടത്തി

കാസർഗോഡ് : നാല് പതിറ്റാണ്ടുകളായി കളനാടിലെ മത ഭൗതീക വിദ്ദ്യാഭ്യാസ ജീവ കാരുണ്ണ്യ പ്രവത്തനങ്ങളിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ റിലീഫ് ഈ ആനത്തുൽ ഇസ്ലാം മദ്‌റസ ഹാളിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ സദസിൽ വെച്ച് റിലീഫ് കൈമാറ്റച്ചടങ്ങ് നിർവഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കളനാട് ഹൈദ്രൂസ് ജമാഅത്ത് ഖത്തീബ് പള്ളങ്കോട് അബ്ദുൽ കാദർ മദനി ഉസ്താദിന്റെ പ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ യു എ ഇ ജമാഅത്ത് വൈസ് പ്രസിഡണ്ട് ശരീഫ് തോട്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി നൗഷാദ് മിഹ്റാജ് സ്വഗത ഭാഷണം നടത്തുകയും തുടർന്ന് നിർദ്ധരരായ അവകാശികൾക്കുള്ള റിലീഫ് യു എ ഇ ജമാഅത്ത് ഉപദേശക സമതി അംഗങ്ങളായ മിലിട്ടറി അഹമ്മദ് അയ്യങ്കോൽ മുഹമ്മദ് കുഞ്ഞി അബ്ദുൽ റഹിമാൻ അയ്യങ്കോൽ കാദർ തളങ്കര എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ യു എ ഇ ജമാഅത്ത് സെക്രട്ടറി നൗഷാദ് മിഹ്റാജ് കേന്ദ്ര ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ കാദർ കുന്നിലിന്ന് ചെക്ക് കൈമാറികൊണ്ടും മദ്‌റസ മുല്ലിമീങ്ങൾക്കുള്ള റമദാൻ റിലീഫ് യു എ ഇ ജമാഅത്ത് ട്രെഷറർ റഹീം തോട്ടം കേന്ദ്ര ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല കോഴിത്തിടിൽന്ന് നൽകിക്കൊണ്ടും ഈ വർഷത്തെ റമദാൻ റിലീഫ് ഉൽഘാടനം നിർവഹിച്ചു.

കളനാട് ഹൈദ്രൂസ് ജമാഹത്തിന്റെയു യൂ എ ഇ കമ്മിറ്റിയുടെ ഖത്തർ കമ്മിറ്റിയുടെയും ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ച പരിപാടിയിൽ കേന്ദ്ര ജമാഅത്ത് ട്രെഷറർ യു കെ മുഹമ്മദ് സെക്രട്ടറി സാലിഹ് ഹദ്ദാദ് സെക്രട്ടറി ശരീഫ് മജിസ്‌ട്രേറ്റ് ഖത്തർ ജമാഅത്ത് മുഖ്യ രക്ഷാധികാരി ശംസു ഹാജി ഖത്തർ യു എ ഇ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഹബീബ് ബസ്റ്റാന്റ് ഷാഫി ഗാന്ധി ഹകീം ഹാജി കോഴിത്തിടിൽ സ്‌കൂൾ മാനേജർ മുജീബ് അയ്യങ്കോൽ ഹദ്ദാദ് ജുമാ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ല മിഹ്റാജ് അൽ ബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ മാനേജർ കാദർ അച്ചു എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു ഹകീം ഇസ്മായിൽ നന്ദിയും പറഞ്ഞു.

English summary
Kasaragod UAE Kalanadu Muslim Jamaat Ramaan relief programme
topbanner

More News from this section

Subscribe by Email