Sunday March 29th, 2020 - 11:49:pm
topbanner

യാത്രയിൽ സാഹസികത ഇഷ്ട്ടപ്പെടുന്നുവോ ? എങ്കിൽ കാരാപ്പുഴലേക്ക് വരൂ : യാത്രികരെ സ്വീകരിക്കാൻ ഒരുങ്ങി കാരാപ്പുഴ സാഹസിക ടൂറിസം കേന്ദ്രം

princy
യാത്രയിൽ സാഹസികത ഇഷ്ട്ടപ്പെടുന്നുവോ ? എങ്കിൽ കാരാപ്പുഴലേക്ക് വരൂ : യാത്രികരെ സ്വീകരിക്കാൻ ഒരുങ്ങി  കാരാപ്പുഴ സാഹസിക  ടൂറിസം കേന്ദ്രം

കൽപ്പറ്റ: കാരാപ്പുഴ സാഹസിക ടൂറിസം കേന്ദ്രം ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാരാപ്പുഴയിലെ വിനോദ സഞ്ചാര മേഖലയെ കൂടുതൽ ആകർഷണീയമാക്കിക്കൊണ്ട് നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെയും കാരാപ്പുഴ ടൂറിസം മാനേജ്‌മന്റ് കമ്മിറ്റിയും സംയുക്തമായി തെന്നിന്ത്യയിലെ ഏറ്റവും നീളം കൂടിയതും, രണ്ട് ലൈനുകളോട് കൂടിയ സ്വീപ് ലൈൻ ഒരുക്കിയിട്ടുണ്ട്.

Karapuzha Adventure Tourism Center inaugurated on Sunday

ഒരേ സമയം രണ്ടുപ്പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ സാധ്യമാകുന്ന സിപ്പ്ലൈനാണിത്. കേരളത്തിൽ തന്നെ ആദ്യ സാഹസിക റൈഡായ ഹ്യൂമൻ സ്ലിംഗ്‌ ഷോട്ട്,ഹ്യൂമൻ ഗൈറോ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപ്പോലെ ഹരം പകരുന്ന ട്രെമ്പോളിൻ പാർക്ക്,ബഞ്ചി ട്രെമ്പോളിൻ എന്നിങ്ങനെ സഞ്ചാരികൾക്കായി 5 റൈഡുകൾ പ്രവർത്തന സജ്ജമായതായി ഇവർ പറഞ്ഞു.ഫെബ്രുവരി 23 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ ഉദ്‌ഘാടനം നിർവഹിക്കും.ജില്ലാ കളക്റ്റർ ഡോ.അദീല അബ്ദുല്ല മുഖ്യാഥിതിയായിരിക്കും.പത്രസമ്മേളനത്തിൽ സാഹസിക വിനോദ സഞ്ചാര കേന്ദ്രം സംരംഭകരായ കെ വി സണ്ണി , പി.വി.സണ്ണി, റോയ് ജേക്കബ് ,പി തോമസ് എന്നിവർ പങ്കെടുത്തു.

English summary
Karapuzha Adventure Tourism Center inaugurated on Sunday
topbanner

More News from this section

Subscribe by Email