Saturday September 21st, 2019 - 2:15:am
topbanner
Breaking News
jeevanam

ആലപ്പുഴയിലെ കനാലുകൾ തിരിച്ച്പിടിക്കാൻ ആറുമാസ പദ്ധതിയുമായി കാൻസാൻ

princy
ആലപ്പുഴയിലെ  കനാലുകൾ തിരിച്ച്പിടിക്കാൻ ആറുമാസ പദ്ധതിയുമായി കാൻസാൻ

ആലപ്പുഴ:ആലപ്പുഴയിലെ കനാലുകൾ തിരിച്ച്പിടിക്കാൻ ആറുമാസ പദ്ധതിയുമായി കാൻസാൻ സംഘം. ഒക്ടോബർ രണ്ടാം തിയതി സമ്പൂർണ കാൻസാൻ ശുചിത്വ പ്രഖാപനവും പ്രതിഞ്ജയെടുക്കുന്നതോടൊപ്പം ഇനി മാലിന്യം തെരുവിലേക്കോ തോട്ടിലേക്കോ വീഴില്ലാ എന്നതിന് ഉറപ്പ് വരുത്തുന്നതിന് ജനകിയമായ ക്യാമ്പയിന് കാൻസാൻ കൂട്ടം നേതൃത്തം കൊടുക്കുമെന്നു ധനകാര്യ മന്ത്രി തോമസ് ഐസക്ക് കാൻസാൻ ക്യാമ്പിന്റെ സമാപന ചടങ്ങിൽ പറഞ്ഞു.

ആലപ്പുഴയിലെ ചെറുകനാലുകളെ വീണ്ടെടുക്കാൻ ആറുമാസ കർമ്മ പരിപാടിയുമായി കാൻസാൻ കുട്ടികൾ.6,7 തിയതികളിലായി നടന്ന കാൻസാൻ ശിൽപ്പശാലയുടെ ഭാഗമായി കുട്ടിക്കൂട്ടം ആലപ്പുഴയിലെ ചെറുകനാലുകളെ വീണ്ടെടുക്കുന്നതിനുള്ള ഉത്തരവാദിത്വം വീതിച്ചെടുക്കുകയും ഗ്രൂപ്പുകളായി കനാലുകൾ പഠിച്ച് ആറുമാസം കൊണ്ട് അവയെ പുനർജ്ജീവിപ്പിക്കുന്നതിനുള്ള കർമ്മ പരിപാടിക്ക് രൂപം കൊടുക്കുകയും ചെയ്തു.നാല് കനാലുകളാണ് കുട്ടികൂട്ടം തിരഞ്ഞെടുത്തിരിക്കുന്നത്.

ശഡാമണി - ടി.ഡി , ഗവ. ഗേൾസ് ഹൈസ്കൂൾ , മുഹമ്മദൻസ് ബോയ്സ്സ്.റാണി തോട് - മുഹമ്മദൻസ് ഗേൾസ്, സെൻ്റ് മേരീസ് വട്ടയാൽ, ലജനത്തൂൽ മുഹമ്മദീയ, മുതലപ്പൊഴി - ലീയോ തേർടീന്ത്, സെന്റ്‌ ജോസഫ് .ചാത്തനാട് - എസ്ഡീവി ഗേൾസ്, സെന്റ് ആന്റണീസ് പരിപാടിയുടെ തുടക്കമെന്നോണം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കനാലുകളിലെ ജല പരിശോധന നടപ്പാക്കുകയും, വിശദമായ പദ്ധതി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് സമർപ്പിക്കുകയും ചെയ്തു.മാസം തോറുമുള്ള ജല ഗുണതാപരിശോധനയ്ക്കുള്ള സൗകര്യവും കർമ്മ പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള സഹകരണവും മന്ത്രി കുട്ടികൾക്ക് വാഗ്ദാനം ചെയ്തു.

 

 

Viral News

Read more topics: alappuzha, Kansan, saving, canals
English summary
Kansan for saving canals in alappuzha
topbanner

More News from this section

Subscribe by Email