Wednesday October 16th, 2019 - 5:28:pm
topbanner

തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

Anusha Aroli
തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ് : തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 4.100 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ചിറക്കല്‍ അലവിലെ തെക്കേ വീട്ടില്‍ ടി വി വിജേഷിനെയാണ് (31) പ്രിവന്റീവ് ഓഫീസര്‍ കെ വി ഗിരീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൊറാഴ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുവച്ച് എക്‌സൈസ് സംഘത്തെ കണ്ട ഇയാള്‍ മയക്കുമരുന്നുള്ള ബോട്ടില്‍ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനു ശേഷമാണ് ഹാഷിഷ് ഓയില്‍ കണ്ടെടുക്കാനായത്. വിപണിയില്‍ ഗ്രാമിന് ആയിരങ്ങള്‍ വില വരുന്നതാണ് ഹാഷിഷ് ഓയില്‍.

പ്രിവന്റീവ് ഓഫീസര്‍മാരായ ഇ ജിമ്മി, പി പി മനോഹരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ മുഹമ്മദ് ഹാരിസ്, പി വി പ്രകാശന്‍, പി പി രജിരാഗ്, പി നിജിഷ, സി ആരതി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

English summary
Kannur native held with hashish oil
topbanner

More News from this section

Subscribe by Email