Thursday September 24th, 2020 - 1:32:am

അഞ്ചാം ക്ളാസ് വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ട ക്ളീനർ പിടിയിൽ

NewsDesk
അഞ്ചാം ക്ളാസ് വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ട ക്ളീനർ പിടിയിൽ

ചാലോട്:വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ ക്രുരമായി പെരുമാറുന്നത് തുടരുന്നു കൂടാളിയിൽ സ്വകാര്യ ബസിൽനിന്ന് വിദ്യാർത്ഥിയെ തളളിയിട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി - ഇതിനെ തുടർന്ന് കുറ്റക്കാരനായ ക്ലീനർക്കെതിരെ പോലീസ് കേസെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കഴിഞ്ഞബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. കണ്ണൂർ കൂടാളി ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെയാണ് ബസ്സിൽ കയറുന്നതിനിടെ ക്ലീനർ തള്ളിയിട്ടത്. സംഭവത്തിൽ ഇരിട്ടി -കണ്ണൂർ റൂട്ടിൽ ഓടുന്ന കെ.സി.എം ബസ്സിലെ ക്ലീനർ ശ്രീജിത്തിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ഇയാളെ പിടികൂടിയതിനോടൊപ്പം ബസ്സും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Read more topics: Kannur, Koodali, student,
English summary
Kannur, Koodali, fifth-grade student, thrown, bus, cleaner
topbanner

More News from this section

Subscribe by Email