Sunday March 29th, 2020 - 1:38:am
topbanner

ഓപ്പറേഷന്‍ എയര്‍ലിഫ്റ്റ് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കളമശേരി മെഡിക്കല്‍ കോളേജ്

princy
ഓപ്പറേഷന്‍ എയര്‍ലിഫ്റ്റ്  :  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കളമശേരി മെഡിക്കല്‍ കോളേജ്

കൊച്ചി: സമയം രാത്രി 12.30. ഉറങ്ങുന്ന നഗരവീഥികളിലൂടെ ആറ് ആംബുലന്‍സുകളുടെ നിര ഹെല്‍ത്ത് ഓഫീസര്‍ എന്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിലേക്ക്. ആംബുലന്‍സുകള്‍ പ്രധാന കവാടം ഒഴിവാക്കി ഐസൊലേഷന്‍ യൂണിറ്റിലേക്കുള്ള പ്രത്യേകവഴിയിലേക്ക്. ആംബുലന്‍സ് വ്യൂഹത്തെ സ്വീകരിക്കാന്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ സ്യൂട്ട് അണിഞ്ഞ 60 അംഗ സംഘം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മെഡിക്കല്‍ കോളേജില്‍ ഏഴു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ യൂണിറ്റിലെ ചെറു ചലനങ്ങള്‍ പോലും സിസിടിവി മോണിറ്റര്‍ വഴി സൂക്ഷ്മമായി നിരീക്ഷിച്ച് ഐസൊലേഷന്‍ കണ്‍ട്രോള്‍ റൂം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്നത് രാജ്യത്തിനു മാതൃകയായ പ്രവര്‍ത്തനം.കൊറോണ ആശങ്കയുമായി ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് കൊച്ചിയിലെത്തിയ 15 വിദ്യാര്‍ഥികളുടെ പരിശോധനയാണ് കൃത്യമായ ആസൂത്രണത്തോടെ അതിവേഗം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയത്. പരിശോധനയില്‍ ആര്‍ക്കുംരോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.  

ഞാറാഴ്ച്ച  പുലര്‍ച്ചെ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ സാംപിളുകള്‍ ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധന ഫലം രണ്ടുദിവസത്തിനകം ലഭിക്കും. രോലക്ഷണങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് വിട്ടു. എങ്കിലും ഇവര്‍ 28 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണം.

യാത്രാക്ഷീണവും കൊറോണ ഭീതിയുമായി കൊച്ചിയിലെത്തിയ വിദ്യാര്‍ഥികളുടെ വൈദ്യ പരിശോധനയും സാപിള്‍ ശേഖരണവും ഒരു മണിക്കൂര്‍ കൊണ്ടാണ് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളെത്തുമെന്ന സന്ദേശം ലഭിച്ചതു മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കളമശേരി മെഡിക്കല്‍ കോളേജും ഡിഎംഒ ഓഫീസും നടത്തിയത്.

English summary
Kalamassery Medical College as a model for corona prevention work
topbanner

More News from this section

Subscribe by Email