Friday August 23rd, 2019 - 11:26:pm
topbanner
topbanner

കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

Anusha Aroli
കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹൈടെക്ക് നിലവാരത്തിലേക്കുയര്‍ത്തുന്ന കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

രണ്ടാം ഘട്ടമായി ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുള്ള കുമാരനാശാന്‍ ബ്ലോക്കില്‍ എട്ട് ക്ലാസ് മുറികള്‍ പുതുതായി നിര്‍മ്മിക്കുകയും നിലവിലെ മറ്റ് ക്ലാസ് മുറികളുടെ ഫ്ലോറുകള്‍ ടൈലുകള്‍ പാകി നവീകരിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമിയുടെ പേരില്‍ ആറു ക്ലാസ് മുറികളും, കിച്ചണും, ഡയനിംഗ് ഹാളും ടോയിലറ്റ് സൗകര്യവുമുള്ള പുതിയ ബ്ലോക്ക് നിര്‍മ്മിച്ചു. സ്കൂള്‍ വികസന ക്യാമ്പയിനിലൂടെ ലഭിച്ച 30 മേശയും 100 കസേരകളും ഈ ഡൈനിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ആധുനിക അടുക്കള കൂടി ഇവിടെ സ്ഥാപിക്കും. സ്കൂളില്‍ നിലവിലുണ്ടായിരുന്ന രാമാനുജന്‍, അയ്യങ്കാളി ബ്ലോക്കുകളും നവീകരിച്ചു. മനോഹരമായ ഒരു ഓപ്പണ്‍ സ്റ്റേജ് പുതുതായി നിര്‍മ്മിച്ചു. സ്റ്റേജിന് മുകളിലായി 2 ക്ലാസ് മുറികളും നിര്‍മ്മിക്കും. പ്രധാന ഇരുനില കെട്ടിടമായ സി.വി രാമന്‍ ബ്ലോക്കിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

സ്കൂളില്‍ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി ആകെ 5.5 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഒന്നാം ഘട്ടമായി പ്രൈമറി ക്ലാസ് നടക്കുന്ന ശ്രീനാരായണ ഗുരു ബ്ലോക്കില്‍ ഒരു നില ക്ലാസ് മുറികള്‍ പുതുതായി പണിത് സ്കൂളിന് സമര്‍പ്പിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്ഘാടന ചടങ്ങിന് കാത്തുനില്‍ക്കാതെ നിര്‍മ്മാണം പൂര്‍ത്തിയായ മുറയ്ക്ക് പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

സര്‍ക്കാര്‍ സഹായത്തിന് പുറമേ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂളിനെ ഉയര്‍ത്തുന്നതിന് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളയുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ ഒരു ചില്‍‍ഡ്രന്‍സ് പാര്‍ക്ക്, വിറകടുപ്പ് പുര, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ബാ‍ഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍, ബയോഗ്യാസ് പ്ലാന്റ്, ഫര്‍ണീച്ചറുകള്‍ എന്നിവ കൂടി നിര്‍മ്മിക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അഡ്വ: വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. മേടയില്‍ വിക്രമന്‍, എസ്.മനോഹരന്‍, ഗിരീഷ്‌ കുമാര്‍, എസ്.എസ്.ബിജു, ശിവദത്ത്, എന്‍.എസ്.ലതാകുമാരി, ആര്‍.ശ്രീകുമാര്‍, രാധാകൃഷ്ണന്‍, കെ.ആര്‍.കൃഷ്ണലേഖ, ജെ.സബീനാബീഗം, ജെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

English summary
Kadakampally Surendran inaugurated the second phase of Kazhakuttam Higher Secondary School
topbanner

More News from this section

Subscribe by Email