Wednesday July 17th, 2019 - 10:10:am
topbanner
topbanner

ക്ഷേത്രങ്ങളുടെ വികസനത്തിന് ഏറ്റവുമധികം തുക അനുവദിച്ച സർക്കാരാണ് ഇപ്പോഴുള്ളത് : കടകംപള്ളി സുരേന്ദ്രൻ

Anusha Aroli
ക്ഷേത്രങ്ങളുടെ വികസനത്തിന് ഏറ്റവുമധികം തുക അനുവദിച്ച സർക്കാരാണ് ഇപ്പോഴുള്ളത് : കടകംപള്ളി സുരേന്ദ്രൻ

തൃശൂർ : ക്ഷേത്രങ്ങളുടെ വികസനത്തിന് ഏറ്റവുമധികം തുക അനുവദിച്ച സർക്കാരാണ് ഇപ്പോഴുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുരുവായൂർ ദേവസ്വം വരുമാനം കുറഞ്ഞ ക്ഷേത്രങ്ങൾക്കും വേദപാഠ ശാലകൾക്കും നൽകുന്ന ധനസഹായ വിതരണം പൂന്താനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ശബരിമലക്ക് 739 കോടി അനുവദിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ അനുകമ്പാപൂർണമായ നിലപാടുണ്ടായാൽ മാത്രമെ ശബരിമലയുടെ വികസനം സാധ്യമാകൂയെന്നും മന്ത്രി പറഞ്ഞു. 585 ക്ഷേത്രങ്ങൾക്കും 25 അനാഥാലയങ്ങൾക്കുമായി 3.25 കോടി രൂപയാണ് നൽകിയത്. ദേവസ്വം പ്രീസ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.

ചെമ്പഴന്തി ഗുരുകുലം മഠാധിപതി ശുഭാനന്ദ സ്വാമികൾക്ക് ചെക്ക് കൈമാറി ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൽഖാദർ എം.എൽ.എ, നഗരസഭാധ്യക്ഷ വി.എസ്. രേവതി, ഭരണ സമിതി അംഗങ്ങളായ ഉഴമലക്കൽ വേണുഗോപാൽ, മല്ലിശേരി പരമേശ്വരൻ നമ്പൂതിരി, എ.വി. പ്രശാന്ത്, എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു.

English summary
The government which has alloted the highest amount of money for the development of temples: Kadakampally Surendran
topbanner

More News from this section

Subscribe by Email