Sunday March 29th, 2020 - 4:35:am
topbanner

കെ.സുരേന്ദ്രന് കണ്ണൂരിൽ ഉജ്വല സ്വീകരണം

princy
കെ.സുരേന്ദ്രന് കണ്ണൂരിൽ ഉജ്വല സ്വീകരണം

കണ്ണൂര്‍ : ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കണ്ണൂർജില്ലയില്‍ എത്തിയ കെ. സുരേന്ദ്രന് ഉജ്വല സ്വീകരണം. നൂറുകണക്കിന് പ്രവര്‍ത്തകരും എന്‍.ഡി.എ നേതാക്കളും സംസ്ഥാന അധ്യക്ഷനെ സ്വീകരിക്കാനെത്തിയിരുന്നു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കെ. സുരേന്ദ്രനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി. സത്യപ്രകാശ്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, കെ.കെ വിനോദ്കുമാര്‍, എം. ഹരിദാസ് എന്നിവരുടെ നേതൃത്ത്വത്തില്‍  വാദ്യമേളത്തിന്റെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടു കൂടി തുറന്ന വാഹനത്തില്‍ പയ്യാമ്പലത്തെ മരാര്‍ജി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ കെ. സുരേന്ദ്രന്‍  ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലും പങ്കെടുത്തു.

Read more topics: kerala, K. Surendran, BJP,
English summary
K. Surendran in kannur
topbanner

More News from this section

Subscribe by Email