Wednesday December 11th, 2019 - 4:25:am
topbanner

പാലക്കാട് ജനതാദള്‍ - സി.പി.എം സംഘര്‍ഷം : 14 പേര്‍ക്കെതിരെ കേസ്

princy
പാലക്കാട്  ജനതാദള്‍ - സി.പി.എം സംഘര്‍ഷം : 14 പേര്‍ക്കെതിരെ കേസ്

പാലക്കാട്:ജനതാദള്‍-സി.പി.എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലെയുമായി 14 പേര്‍ക്കെതിരെ ചിറ്റൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചിറ്റൂര്‍ മുട്ടിരിഞ്ഞി കള്ളുഷാപ്പിന് സമീപം ബൈക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗവും ആളുകളെ വിളിച്ചു വരുത്തി മാരകായുധങ്ങള്‍ കൊണ്ട് വന്ന് പരസ്പരം ആക്രമിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലീസ് സ്ഥലത്തെത്തിയയാണ് സ്ഥിതി നിയന്ത്രിച്ചത്.സംഭവത്തില്‍ കേണാപുള്ളി സ്വദേശി എം. രതീഷിന്റെ പരാതിയില്‍ ജനതാദള്‍ പ്രവര്‍ത്തകരായ മുട്ടിരിഞ്ഞി രാജീവ്, ഷാജു, റഫീഖ്, റഷീദ്, രാജന്‍, മുകുന്ദന്‍, രമേശ്, അസീസ് എന്നീ എട്ടു പേര്‍ക്കെതിരെയും ജനതാദള്‍ പ്രവര്‍ത്തകനായ രാജന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ ദീപു, സത്യന്‍, സതീഷ് കണ്ടാലറിയാവുന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയുമാണ് കേസ്.

ഇരു വിഭാഗത്തിന്റെ പേരിലും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം ജനതാദള്‍ പ്രവര്‍ത്തകരായ സതീഷും രതീഷും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും രാജന്‍ വിളയോടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Read more topics: palakkad, Janata Dal, CPM, clash
English summary
Palakkad Janata Dal - CPM clash
topbanner

More News from this section

Subscribe by Email