Sunday October 20th, 2019 - 2:09:am
topbanner

തിരുവനന്തപുരം മടവൂർ ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

princy
തിരുവനന്തപുരം മടവൂർ ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

തിരുവനന്തപുരം: മടവൂർ ഗ്രാമപഞ്ചായത്തിനു ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശനം വനം-വന്യജീവി വകുപ്പു മന്ത്രി കെ. രാജു നിർവഹിച്ചു. പഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും വരും വർഷങ്ങളിലും ഇത് നിലനിർത്തണമെന്നും മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തിയാക്കിയ 35 വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടന്നു.യൂണിഫോമും തിരിച്ചറിയൽ കാർഡുമടക്കം കാർഷിക കർമ്മസമിതി അംഗങ്ങൾക്ക് ഒമ്പത് ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളുടെ വിതരണം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ കാർഷിക കർമ്മസമിതി പ്രവർത്തനം വിശദീകരിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് രജിത ആർ.എസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മടവൂർ എൽ .പി സ്‌കൂൾ വിദ്യാർഥികൾ ഒരുക്കിയ ഭക്ഷ്യമേളയുടെ ഉദ്ഘാടനവും നടന്നു.

English summary
ISO approval for Thiruvananthapuram Madavoor Grama Panchayat
topbanner

More News from this section

Subscribe by Email