Friday February 21st, 2020 - 8:38:am
topbanner

ചെങ്കല്‍ ഖനന നിരോധനം : പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം : ഐ.എന്‍.ടി.യു.സി

princy
ചെങ്കല്‍ ഖനന നിരോധനം : പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം  :  ഐ.എന്‍.ടി.യു.സി

കാസർകോട്:കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം ജില്ലയിലെ ചെങ്കല്‍ മേഖലയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളും കുടുംബവും പട്ടിണിയിലാണെന്നും ബന്ധപ്പെട്ടവര്‍ ഇവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിരമായി ഇടപെടണമെന്നും സൗജന്യറേഷന്‍ അനുവദിക്കണമെന്നും ചെങ്കല്‍ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി)  താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണ്ഡലം പ്രസിഡണ്ട് രവി മെനസിനപാറ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ തുരുത്തി ഉദ്ഘാടനം ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദ് മാന്യ, താലൂക്ക് പ്രസിഡണ്ട് സി.ജി.ടോണി, ഖാദര്‍ മാന്യ, ഹരീന്ദ്രന്‍, ലോഹിതാക്ഷന്‍, നിശാന്ത്, ശ്രീനിവാസന്‍, ബല്‍ക്കീസ്, മെന്‍താര, അഷറഫ്, നാരായണ, സന്തോഷ്, ലാന്‍സി മണി സംസാരിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കി.

Read more topics: kasaragod, INTUC, meeting
English summary
INTUC about solve problems of brick mining workers
topbanner

More News from this section

Subscribe by Email