Wednesday April 1st, 2020 - 2:24:pm
topbanner

കണ്ണൂർ പരിയാരത്ത് വീട്ടമ്മ അടുത്തവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു

princy
കണ്ണൂർ പരിയാരത്ത്  വീട്ടമ്മ അടുത്തവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു

പരിയാരം:വീട്ടമ്മ അടുത്തവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു.പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരിയാരം സെന്റര്‍ കൊട്ടിയൂര്‍ നന്‍മഠം ക്ഷേത്രത്തിന് സമീപത്തെ അശോകന്റെ ഭാര്യ മനോത്ത് തെക്കിയില്‍ എം.ടി.അനിത(51) നെയാണ് വെള്ളിയാഴ്ച  രാത്രി ഏഴോടെ അടുത്ത വീട്ടിലെ കുമാരന്‍ എന്നയാളുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.പലതവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള ഇവര്‍ സ്വന്തം കിണറ്റില്‍ മൂന്ന് തവണ ചാടാന്‍ ശ്രമിച്ചതിനാല്‍ കമ്പിവലയിട്ട് പൂട്ടിയിരുന്നു.അനിത വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Housewife commits suicide by jumping into a well
topbanner

More News from this section

Subscribe by Email