Friday August 7th, 2020 - 12:58:am

തൃശൂര്‍ ജില്ലയില്‍ എച്ച് 1 എന്‍ 1: ജാഗ്രത പാലിക്കണം : മെഡിക്കല്‍ ഓഫീസര്‍

NewsDesk
തൃശൂര്‍ ജില്ലയില്‍ എച്ച് 1 എന്‍ 1:  ജാഗ്രത പാലിക്കണം : മെഡിക്കല്‍ ഓഫീസര്‍

തൃശൂര്‍: ജില്ലയില്‍ എച്ച് 1 എന്‍ 1 പനി പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എച്ച് 1 എന്‍ 1 വായുവിലൂടെയാണു പകരുന്നത്. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോള്‍ ടവ്വല്‍ ഉപയോഗിച്ച് മൂടണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകുക, കൈ ഉപയോഗിച്ച് മുഖവും, മൂക്കും കഴിവതും സ്പര്‍ശിക്കാതിരിക്കുക എന്നിവയാണ് മുഖ്യ നിര്‍ദേശങ്ങള്‍. പനി ബാധിതര്‍ വിദഗ്ധ ചികിത്സ നേടുകയും വിശ്രമിക്കുകയും വേണം. കഴിവതും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണം. പനി, തൊണ്ടവേദന, ജലദോഷം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ശ്വാസതടസം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം മാരകമായേക്കാം. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.

എച്ച് 1 എന്‍ 1 ചികിത്സയ്ക്കുള്ള ഒസല്‍ട്ടാമിവിര്‍ എന്ന മരുന്ന് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും ലഭ്യമാണ്. രോഗത്തിന്റെ ചികിത്സാ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഡി.എം.ഒ. അറിയിച്ചു.

Read more topics: H1N1, fever,
English summary
H1N1 in the Thrissur district should be kept alert: Medical Officer
topbanner

More News from this section

Subscribe by Email