Tuesday September 22nd, 2020 - 1:57:am

സര്‍ക്കാരിന്റ ധനസഹായ പദ്ധതികള്‍ ആദ്യമായി കന്നഡയില്‍

Anusha unni
സര്‍ക്കാരിന്റ  ധനസഹായ പദ്ധതികള്‍ ആദ്യമായി   കന്നഡയില്‍

കാസർഗോഡ് : സര്‍ക്കാരിന്റ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രധാനദൗത്യത്തിന് പുതിയൊരു അധ്യായം കുറിച്ച് ആദ്യമായി സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ സമ്പൂര്‍ണ്ണ മലയാളം പതിപ്പ് കന്നഡയില്‍ പ്രകാശനം ചെയ്യും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുസ്തകത്തിന്റെ പ്രകാശനം ചൊവ്വാഴ്ച രാവിലെ 9.30 ന് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ആദ്യമായി ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ധനസഹായ പദ്ധതികളുടെ പതിപ്പ് കാസർഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി വിവിധവകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ , ഓരോ പദ്ധതിയുടെ പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം പുസ്തകത്തിലുണ്ട്. വയോജനങ്ങള്‍, മാറാരോഗങ്ങളും മാരകരോഗങ്ങളും പിടിപെട്ടവര്‍,പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍,സ്ത്രീകള്‍,കുട്ടികള്‍,അതിഥിതൊഴിലാളികള്‍,പ്രവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി പ്രത്യേക പരിഗണന വേണ്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും സവിഷേശ ശ്രദ്ധ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളുടെ സമ്പൂര്‍ണ്ണ വിവരം പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതുജനങ്ങളിലേക്കെത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ യു.വി.ജോസ് അവതാരികയും എഴുതിയ ബുക്ക് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകും. പദ്ധതികളുടെ പേരുകള്‍ ഉളളടക്കത്താളില്‍ അതതു വകുപ്പിനുകീഴെ നല്‍കിയിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് പ്രതിനിധികള്‍ കുടുംബശ്രീകള്‍, എന്നിവര്‍ വഴി പൊതു ജനങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ കന്നട പതിപ്പ് വായിക്കാന്‍ അവസരം ലഭിക്കും.

English summary
Government-funded projects in Kannada
topbanner

More News from this section

Subscribe by Email