Thursday June 17th, 2021 - 11:56:pm

ജി.സി.ഡി.എ.യ്ക്ക് 31.61 കോടി രൂപയുടെ മിച്ചബജറ്റ്

NewsDesk
ജി.സി.ഡി.എ.യ്ക്ക് 31.61 കോടി രൂപയുടെ മിച്ചബജറ്റ്

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബില്‍ നിന്ന് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ മൂന്നര മീറ്റര്‍ വീതിയില്‍ ആറര കിലോമീറ്റര്‍ ദൂരം സൈക്കിള്‍ പാതയുള്‍പ്പടെയുള്ള 15 പുതിയ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചു ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അവതരിപ്പിച്ച അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റിന് ജി.സി.ഡി.എ. ഭരണസമതിയില്‍ അംഗീകാരമായി. എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡോമനിക് പ്രസന്റേഷന്‍, സാജുപോള്‍, ജോസ് തെറ്റയില്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 243.38 കോടി രൂപ വരവും 211.77കോടി രൂപ ചെലവും 31.61കോടി രൂപനീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് 20162017 സാമ്പത്തിക വര്‍ഷത്തേയ്ക്ക് അവതരിപ്പിച്ചത്. മെട്രോ നഗരമായി വളരുന്ന കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടേയും ആസൂത്രിതവും സമഗ്രവുമായ വികസനത്തിനുതകുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജറ്റെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത് കലൂര്‍സ്‌റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ചാണ് ഇത്. മൂന്നു മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന സൈക്കിള്‍ ട്രാക്കിന് അഞ്ചു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തേവര ചക്കാലക്കല്‍ റോഡ് വഴി കസ്തൂര്‍ബ നഗര്‍ വരെ റോഡു പാലവും നിര്‍മിക്കുന്നതിന് 2.5 കോടി രൂപ നീക്കിവച്ചു. കലൂര്‍ കടവന്ത്ര റോഡില്‍ നടപ്പാത, െ്രെഡനേജ് എന്നിവയ്ക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയത്. എം.എല്‍.എ. ഫണ്ടുപയോഗിച്ച് രാമേശ്വരം മുണ്ടംവേലി കളത്തറ പാലം നിര്‍മാണത്തിന് രണ്ടുകോടി രൂപയും വകയിരുത്തി. കലൂര്‍ കടവന്ത്ര റോഡ്, കലൂര്‍ സ്‌റ്റേഡിയം റിങ് റോഡ് നവീകരണത്തിന് രണ്ടു കോടി രൂപവീതവും നീക്കിവച്ചു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്, വരള്‍ച്ച എന്നിവ പരിഹരിക്കുന്നതിനായി ഒരു കോടിരൂപ നീക്കിവച്ചിട്ടുണ്ട്. കളമശേരി ലോജിസ്റ്റിക്‌സ് കേന്ദ്രം, കടവന്ത്ര കെ.പി.വള്ളോന്‍ റോഡ് നവീകരണം, കര്‍ഷകറോഡ് ചെട്ടിച്ചിറ റോഡ് നവീകരണം, അംബേദ്കര്‍ സ്‌റ്റേഡിയത്തിനു മുന്നിലെ സ്ഥലം ടൈല്‍ വിരിച്ച് പാര്‍ക്കിങിന് സജ്ജമാക്കല്‍ എന്നിവയ്ക്കായി ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ്, ജി.ഐ.എസ്. ലാബ് എന്നിവ നിര്‍മിക്കാന്‍ അഞ്ചു ലക്ഷം രൂപ വീതം വകിരുത്തിയിട്ടുണ്ട്. അംബേദ്കര്‍ സ്‌റ്റേഡിയം റിങ് റോഡ് നിര്‍മാണത്തിന് 1.7കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്തിരുന്ന പല പദ്ധതികള്‍ക്കും തുടക്കമിടുവാനും നിര്‍മ്മാണത്തിലായിരുന്ന പലതും പൂര്‍ത്തിയാക്കുവാനും സാധിച്ചിട്ടുണ്ട്. കലൂര്‍ മാര്‍ക്കറ്റ് സമുച്ചയം നവീകരിക്കുന്നതിനായുളള രൂപരേഖ തയ്യാറാക്കി ടെണ്ടര്‍ ചെയ്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നവീന രീതിയിലുളള ഖരമാലിന്യ സംസ്‌കരണ പ്ലാന്റും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും ഉള്‍പ്പെടെയുളള ഈ പ്രൊജക്ട് പൂര്‍ത്തിയാകുന്നതോടെആധുനിക സൗകര്യങ്ങളോടു കൂടിയ മത്സ്യ, മാംസ, വെജിറ്റബിള്‍ സ്റ്റാളുകളും, എ.റ്റി.എം കൗണ്ടറുകളും ഉള്‍പ്പെടെയുളള ഷോപ്പിംഗ് മാള്‍ സജ്ജമാകും.

കലൂര്‍ പി.ഡബ്ല്യു.ഡി പാതക്കരികിലുളള സ്വകാര്യ മാര്‍ക്കറ്റ് നിര്‍ത്തലാക്കി കച്ചവടക്കാരെ അതോറിറ്റിയുടെ മാര്‍ക്കറ്റിലേക്ക് പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് കൊച്ചിനഗരസഭ അധികൃതരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. പാലം പണി പൂര്‍ത്തിയാക്കി മാര്‍ക്കറ്റിലേക്കുളള ഗതാഗത സൗകര്യം വര്‍ധിച്ചതിനാല്‍ മാര്‍ക്കറ്റിലേക്ക് വരുന്ന പൊതു ജനങ്ങള്‍ക്കും, കച്ചവടക്കാര്‍ക്കും പദ്ധതി വളരെയധികം പ്രയോജനകരമാവുന്നതാണ്. കലൂര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് എസ്.ആര്‍.എം.റോഡിലേക്ക് പേരണ്ടൂര്‍ കനാലിന് മുകളിലൂടെ കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഒമ്പതു മീറ്റര്‍ വീതിയുളള പാലം പൂര്‍ത്തിയായി കഴിഞ്ഞു.

സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമാന്തരമായുളള ചിലവന്നൂര്‍ ബണ്ട് റോഡിന്റെ ശാസ്ത്രിനഗര്‍ മുതല്‍ കെ.പി.വള്ളോന്‍ റോഡ് വരെയുളള ഒന്നാം ഘട്ടംപൂര്‍ത്തിയാക്കി ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ റോഡ് എന്ന് നാമകരണം ചെയ്ത് ജനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ട്. ചമ്പക്കരയുമായി ബന്ധിപ്പിക്കുന്ന റോഡിനായുളള സ്ഥലത്തിന്റെ വില ജില്ല കളക്ടര്‍ നിശ്ചയിച്ച് 27 സെന്റോളം സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സ്ഥല ഉടമകളുമായി അനുരഞ്ജനം നടത്തി സ്ഥലം വാങ്ങുന്നതിനുളള ശ്രമം തുടര്‍ന്ന് വരുന്നുണ്ട്.

സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി റോഡ് പൂര്‍ത്തിയാക്കുകയും ഈ റോഡിന്റെ പടിഞ്ഞാറെ ഭാഗത്ത് കനാലിനു കുറുകെ ഒരു പുതിയ പാലവും 150 മീറ്റര്‍ പുതിയ റോഡും കൂടി നിര്‍മ്മിക്കുവാനായാല്‍ 25 വര്‍ഷമായി കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന എസ്.എ റോഡിന്റെ സമാന്തര റോഡ് യാഥാര്‍ത്ഥ്യമാകുന്നതാണ്. റോഡിന് വേണ്ടതായ സ്ഥലം സൗജന്യമായി വിട്ടു തരുന്നതിന് സ്ഥലമുടമകളുമായി ചര്‍ച്ച ചെയ്ത് വരുന്നു. പാലം പണിയുന്നതിനുവേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കുന്ന വിഷയത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണ്.

Read more topics: GCDA, Kochi,
English summary
GCDA Kochi 2016-17 budget
topbanner

More News from this section

Subscribe by Email