Friday November 15th, 2019 - 6:17:am
topbanner

ഇന്ധന പ്രതിസന്ധി: പാലക്കാട് കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ വെട്ടിക്കുറച്ചു

fasila
ഇന്ധന പ്രതിസന്ധി: പാലക്കാട് കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ വെട്ടിക്കുറച്ചു

പാലക്കാട്: ഇന്ധന ക്ഷാമം തുടരുന്നതു മൂലം കെ.എസ്.ആര്‍.ടി.സി. പാലക്കാട് ഡിപ്പോയിലെ പല സര്‍വീസുകളുടെയും ട്രിപ്പുകള്‍ വെട്ടിക്കുറച്ചു. നിലവില്‍ പ്രതിസന്ധി മറികടക്കുന്നതിനായി മറ്റു ഡിപ്പോകളിലേക്ക് നല്‍കിയിരുന്ന ഡീസലിന്റെ അളവ് കുറച്ചിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരേ റൂട്ടിലേക്ക് ചുരുങ്ങിയ സമയ വ്യത്യാസത്തില്‍ പോകുന്ന സര്‍വീസുകളും ഒരേ റൂട്ടിലേക്ക് കൂടുതലുള്ള ട്രിപ്പുകളുമാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ ട്രിപ്പുകള്‍ കുറച്ചതും അതിന്റെ ക്രമീകരണവും അറിയാതെ ഡിപ്പോയില്‍ എത്തുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവുന്നു.

കോയമ്പത്തൂരിലേക്ക് 14, തൃശൂര്‍ ആറ്, ഗുരുവായൂര്‍ രണ്ട്, തിരുവന്തപുരം രണ്ട് എന്നീ ട്രീപ്പുകളാണ് നിലവില്‍ കുറച്ചിരിക്കുന്നത്. ഡിപ്പോയില്‍ നിന്ന് ആകെ 89 ഷെഡ്യൂളുകളാണ് ഉള്ളത്. ചൊവ്വാഴ്ച 13,500 ലിറ്റര്‍ ഡീസലാണ് പാലക്കാട് ഡിപ്പോയില്‍ എത്തിയത്.

സ്റ്റാന്റിലെ പമ്പില്‍ നിന്ന് പ്രതിദിനം 10,000 ലിറ്റര്‍ ഡീസലാണ് ഡിപ്പോയിലെ ബസുകളില്‍ നിറയ്ക്കുന്നത്. കൂടാതെ മറ്റ് ഡിപ്പോകളിലെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കും ഇവിടെ നിന്ന് ഇന്ധനം നല്‍കും. പ്രതിദിനം 23,000 ലിറ്റര്‍ ഡീസലെങ്കിലും ലഭിച്ചെങ്കിലേ പ്രശ്‌നത്തിന് പരിഹാരമാകൂ.

യാത്രക്കാരുടെ തിരക്ക് കുറവുള്ള സമയങ്ങളിലെ ട്രിപ്പുകളാണ് നിലവില്‍ കുറച്ചിരിക്കുന്നത്. ഒന്‍പത് ട്രിപ്പുകള്‍ നടത്തുന്ന സര്‍വീസുകളാണ് ഇപ്പോള്‍ നാലും അഞ്ചുമായി കുറച്ചിരിക്കുന്നത്. ഡീസലിന്റെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രതിസന്ധി അവസാനിച്ചാലുടന്‍ നിലവില്‍ കുറച്ച ട്രിപ്പുകളെല്ലാം പഴയ രീതിയിലാകുമെന്ന് എ.ടി.ഒ. ടി.എ. ഉബൈദ് പറഞ്ഞു.

Read more topics: palakkad, KSRTC, trips
English summary
Fuel crisis: KSRTC cut back trips in palakkad
topbanner

More News from this section

Subscribe by Email