Tuesday July 16th, 2019 - 1:52:pm
topbanner
topbanner

തൃശ്ശൂർ അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു : തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

princy
തൃശ്ശൂർ അഴീക്കോട് അഴിമുഖത്ത്  മത്സ്യബന്ധന വള്ളം മറിഞ്ഞു :  തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂർ:കൊടുങ്ങല്ലൂര്‍ അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മര്‍ഹബ എന്ന ഫൈബര്‍ വള്ളമാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. അപകടം നടന്നയുടനെ സമീപത്തുണ്ടായിരുന്ന മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.

പിന്നീട് തീരദേശ പോലീസിന്റെയും ഫിഷറീസിന്റെയും രക്ഷാ ബോട്ടുകള്‍ സ്ഥലത്തെത്തി തൊഴിലാളികളെയും അപകടത്തില്‍പ്പെട്ട വള്ളവും കരയിലെത്തിച്ചു. അഴീക്കോട് സ്വദേശികളായ അഞ്ചലശേരി അബ്ദുള്ള, കളത്തില്‍ ഇബ്രാഹിം, കളത്തില്‍ മുഹമ്മദ്, കൊല്ലത്തു വീട്ടില്‍ അബ്ദുള്‍ സലാം, അഞ്ചലശേരി മുഹമ്മദലി എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.അപകടത്തില്‍ എഞ്ചിനും വള്ളത്തിലുണ്ടായിരുന്ന വലയും മത്സ്യവും നഷ്ടപ്പെട്ടു. തീരദേശ പോലീസ് എസ്.ഐ. സി.എം. നന്ദനന്‍, സിവില്‍ പോലീസ് ഓഫീസര്‍ എം.എന്‍. സന്തോഷ്, ലസ്‌കര്‍, കെ.എം. ജവാബ്, നസീര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

Read more topics: Azhikode, boat, sank
English summary
Fishing boat sank in Azhikode
topbanner

More News from this section

Subscribe by Email