Saturday April 4th, 2020 - 4:15:am
topbanner

തട്ടേക്കാട് ഞായപ്പിള്ളി വനത്തിലെ തീ പൂര്‍ണമായും അണയ്ക്കാനാവാതെ അഗ്‌നിരക്ഷാ സേന

princy
തട്ടേക്കാട് ഞായപ്പിള്ളി വനത്തിലെ തീ പൂര്‍ണമായും അണയ്ക്കാനാവാതെ അഗ്‌നിരക്ഷാ സേന

കുട്ടമ്പുഴ:തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം ഞായപ്പിള്ളി വനത്തിലെ മുടിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ കാട്ടുതീ പൂര്‍ണമായും അണയ്ക്കാനാവാതെ അഗ്‌നിരക്ഷാ സേന. സേന അംഗങ്ങള്‍ക്ക് മുടിയില്‍ എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും , കാട്ടാനകളുടെ ആക്രമണമുണ്ടാകുവാനുള്ള സാധ്യതയും മൂലം തീ പൂര്‍ണ്ണമായും കെടുത്തുവാന്‍ സാധിക്കാതെ വരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുടിയിലെ അടിക്കാടുകളും ചെറു മരങ്ങളും അഗ്‌നിക്കിരയായതായി സംശയിക്കുന്നു.ഉയര്‍ന്ന പ്രദേശമായ മുടിയില്‍ കാറ്റ് വീശുമ്പോള്‍ ചെറിയ തോതില്‍ തീയും പുകയുമായി വന മേഖലയിലെ തീ അണയാതിരിക്കുകയാണ്.തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നിരവതിയായ പക്ഷി മൃഗാദികളുടെ വാസ സ്ഥലം കൂടിയാണ് ഞായപ്പിള്ളി മുടി. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കാറ്റ് തീ ഉണ്ടാകുന്നത്. കാട്ടുതീ അണയാതിരുന്നാല്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ആവാസ വ്യവസ്ഥക്ക് ഉണ്ടാക്കുന്ന പരുക്ക് ഗുരുതരമാകുവാനും സാധ്യതയുണ്ട്.

Read more topics: Eranakulam, njayapilli, forest
English summary
Fire in njayapilli forest
topbanner

More News from this section

Subscribe by Email