Friday February 21st, 2020 - 8:00:am
topbanner

സാമ്പത്തികവർഷം കയർ സംഭരണം മികച്ച നിലയിൽ എത്തും: ധനമന്ത്രി തോമസ് ഐസക്

Anusha Aroli
സാമ്പത്തികവർഷം കയർ സംഭരണം മികച്ച നിലയിൽ എത്തും: ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ:കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് ഈ ധനകാര്യവർഷം ആറ് മാസം പിന്നീടുമ്പോൾ ഒന്നരലക്ഷം ക്വിന്റൽ സംഭരണം എത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019ന്റെ സംഘാടക സമതിയോഗം ഉദ്ഘാടനം ചെയ്ത് ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ സാമ്പത്തികവർഷം അവസാനിക്കുന്നതോടെ സംഭരണം രണ്ടരലക്ഷം ക്വിന്റലിലെത്തും. അടുത്ത വർഷം അഞ്ചുലക്ഷം ക്വിന്റിലാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഡിസംബർ നാല് മുതൽ എട്ടുവരെ തീയതികളിൽ കയർ കേരള 2019 സംഘടിപ്പിക്കാനാണ് തീരുമാനം.സംഘങ്ങൾക്ക് കയർഫെഡ് നൽകിയിരുന്ന ചകരിയുടെ നൂറ് ശതമാനം പൊള്ളാച്ചിയിൽ നിന്നും തമിഴ്‌നാട്ടിലും നിന്നും ആയിരുന്നത് ഇപ്പോൾ 56 ശതമാനം കേരളത്തിൽ നിന്നാണ് സംഭരിക്കുന്നത്. അടുത്ത വർഷം ആകുമ്പോഴെക്കും കേരളത്തിലെ ചകരികൊണ്ട് കേരളത്തിലെ വ്യവസായം പുലരുന്ന സാഹചര്യം ഉണ്ടാകും.

ഇപ്പോൾ കേരളത്തിൽ നൂറോളം ചകരി മില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ധനകാര്യ വർഷം അവസാനിക്കുന്നതിന് മുമ്പ് അത് 200 ആകും. ഇത്തവണത്തെ തൊഴിലുറപ്പ് പദ്ധതിയിലും കയർ കൂടുതലായി ഉപയോഗിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. റോഡ് നിർമ്മാണത്തിനും കയർ ഭൂവസ്ത്രം ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ഈ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ , ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യൂതാനന്ദൻ, മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, മുൻ കയർവകുപ്പ് മന്ത്രി കെ.ആർ.ഗൗരിയമ്മ, മുൻ കേന്ദ്രമന്ത്രി വയലാർ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യ രക്ഷാധികാരികളും എം.പി.മാരായ എ.എം.ആരിഫ്, കൊടിക്കുന്നിൽ സുരേഷ് , എം.എൽ.എമാരായ ആർ.രാജേഷ്, യു.പ്രതിഭ, തോമസ് ചാണ്ടി, സജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ആനത്തലവട്ടം ആനന്ദൻ, മുൻ കയർകോർപ്പറേഷൻ ചെയർമാൻ ആർ.നാസർ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, കയർ ബോർഡ് ചെയർമാൻ ഇൻ ചാർജ് രാംമോഹൻ മിശ്ര, ജില്ലാ പോലീസ് മേധാവി കെ.എം.ടോമി എന്നിവർ രക്ഷാധികാരികളും കയർവകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ ചെയർമാനും കയർ ഡയറക്ടർ എൻ.പത്മകുമാർ ജനറൽ കൺവീനറും വിവിധ രാഷ്ട്രീയ, ട്രേഡ് യൂണിയൻ, വ്യവസായ രംഗങ്ങളിലെ പ്രമുഖർ അംഗങ്ങളുമായിട്ടുള്ള വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്. ടി.കെ.ദേവകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

English summary
Finance Minister Thomas Isaac talking about Coir Storage
topbanner

More News from this section

Subscribe by Email