Wednesday October 27th, 2021 - 1:59:am

ലോക്ക് ഡൗണില്‍ മങ്ങി പഴം വിപണി

NewsDesk
ലോക്ക് ഡൗണില്‍ മങ്ങി പഴം വിപണി

തൃശൂര്‍: റംസാന്‍ നാളുകളിലെ നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പഴവര്‍ഗങ്ങള്‍. തണ്ണിമത്തന്‍, ആപ്പിള്‍, പൈനാപ്പിള്‍, മുന്തിരി, ഓറഞ്ച് തുടങ്ങി മിക്ക ഫലങ്ങളും നോമ്പുതുറക്ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൊറോണയും തുടര്‍ന്നു വന്ന ലോക്ക് ഡൗണുംമൂലം ഇത്തവണ റംസാന്‍ കച്ചവടത്തിന് മങ്ങലേറ്റു. രാവിലെ മുതല്‍ വൈകീട്ട് വരെ കടകള്‍ തുറക്കുന്നുണ്ടെങ്കിലും കച്ചവടം വളരെ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊണ്ടുവരുന്ന സ്റ്റോക്കില്‍ പകുതി പോലും വിറ്റുപോകുന്നില്ല. ഇതിനുപുറമെ പഴങ്ങള്‍ പെട്ടന്ന് കേടുവരുന്നതിനാല്‍ അവ കളയേണ്ടിയും വരുന്നു. ഇത് നഷ്ടം ഉണ്ടാക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു. ലോക്ക് ഡൗണില്‍ ഇളവുകള്‍ ഉണ്ടെങ്കിലും വളരെ കുറച്ചു പേര്‍ മാത്രമാണ് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത്. സാധാരണ വിവിധ സംഘടനകള്‍, ക്ലബുകള്‍, രാഷ്ര്ടീയ പാര്‍ട്ടികള്‍, കമ്മിറ്റികള്‍ തുടങ്ങിയവയെല്ലാം ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ആളുകള്‍ കൂട്ടം കൂടുന്നതില്‍ നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ അതും ഉണ്ടാകില്ല.

ഇതെല്ലാം പഴം വിപണിയെ സാരമായി ബാധിച്ചു. വഴിയോര കച്ചവടങ്ങളും കുറവാണ്. പഴങ്ങളുടെ വില (കിലോയ്ക്ക്): ഓറഞ്ച് 80, മാങ്ങ 70, പൈനാപ്പിള്‍ 30, കുരു ഇല്ലാത്ത പച്ച മുന്തിരി 80, കറുപ്പ് മുന്തിരി 100, ബ്രൗണ്‍ മുന്തിരി 60, ആപ്പിള്‍ 160, മാതളനാരങ്ങ 120, തണ്ണിമത്തന്‍ 20, നേന്ത്രപഴം 30, ഷമാം 40.

Read more topics: Thrissur, fruit market, lock down,
English summary
Faded fruit market in lock down
topbanner

More News from this section

Subscribe by Email