Monday August 10th, 2020 - 2:55:pm

അമിത വില: കണ്ണൂരിലെ 86 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

Anusha Aroli
അമിത വില: കണ്ണൂരിലെ 86 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കണ്ണൂർ : ജില്ലയിലെ 86 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്. 3.30 ലക്ഷം രൂപ പിഴയും ഈടാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് ഗ്ലൗസ് എന്നിവയ്ക്ക് അമിത വില ഈടാക്കിയ 15 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കേസെടുത്തു. ജില്ലയിലെ 80ലധികം റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ അളവില്‍ കുറച്ച് വില്‍പ്പന നടത്തിയതിന് ഏഴ് റേഷന്‍ കടകള്‍ക്കെതിരെയും കുപ്പിവെള്ളത്തിന് 13 രൂപയിലധികം ഈടാക്കിയ എട്ട് കടകള്‍ക്കെതിരെയും കേസെടുത്തു.

നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പാക്കേജുകല്‍ വില്‍പ്പനയ്ക്ക് വെച്ചതിനും രജിസ്‌ട്രേഷന്‍ ഇല്ലാതെ സാധനങ്ങള്‍ പാക്ക് ചെയ്തതിനും 25 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ലീഗല്‍ മേട്രോളജി അറിയിച്ചു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ് എസ് അഭിലാഷ്, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് പി പ്രദീപ്, ഇന്‍സ്‌പെക്ടര്‍മാരായ കെ കെ നാസര്‍, ആര്‍ കെ സുജിത്ത് കുമാര്‍, ടി സുജയ, പ്രജിന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പൊതുജനങ്ങല്‍ക്കുള്ള പരാതി സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലോ, കണ്‍ട്രോള്‍ റൂം നമ്പര്‍ 04972 706504 ലോ അറിയിക്കാം.

English summary
Excess price Case against 86 trade centers in Kannur
topbanner

More News from this section

Subscribe by Email