Sunday September 22nd, 2019 - 3:31:am
topbanner
Breaking News
jeevanam

എസ് കെ എസ് എസ് എഫ് ജില്ലാ റമളാൻ പ്രഭാഷണത്തിന് പ്രൗഢ സമാപ്തി

Anusha Aroli
എസ് കെ എസ് എസ് എഫ് ജില്ലാ റമളാൻ പ്രഭാഷണത്തിന് പ്രൗഢ സമാപ്തി

ചെർക്കള: "റമളാനിലൂടെ റയ്യാനിലേക്ക്"എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന റമളാൻ കാമ്പയിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ചെർക്കളയിൽ സംഘടിപ്പിച്ച ചതുർദിന റമളാൻ പ്രഭാഷണം സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പ്രഭാഷകർ സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്തു. എല്ലാ ദിവസവും പ്രമുഖ സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ നടന്ന കൂട്ടു പ്രാർത്ഥന സദസ്സിലും പ്രാഭാഷണത്തിലും സ്ത്രീകളുൾപ്പടെ നുറുക്കണക്കിന് വിശ്വാസികളാണ് സാക്ഷ്യം വഹിച്ചത്.

സമാപന ദിവസമായ ഇന്നലെ (ബുധനാഴ്ച) പതിവിലും കവിഞ്ഞ ജനങ്ങളാണ് ഒഴുകിയെത്തിയത്. സമാപന പരിപാടി എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. പ്രമുഖ പ്രഭാഷകൻ ശമീർ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. മജ്ലിസുന്നൂർ ആത്മീയ മജ്ലിസിന് സയ്യിദ് സ്വഫ് വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകി. ചെർക്കള ജമാഅത്തിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് സ്വഫവാൻ തങ്ങൾ ജമാഅത്ത് ഭാരവാഹികൾക്ക് സമ്മാനിച്ചു.

ഇബ്രാഹിം ഫൈസി ജെഡിയാർ, ബേർക്ക അബ്ദുള്ള ഹാജി,സുഹൈർ അസ്ഹരി, അഹ്മദ് മുസ്ല്യാർ, മൊയ്തു ചെർക്കള, സുബൈർ ദാരിമി, മുഷ്താഖ് ദാരിമി, സിദ്ധീഖ് ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി, ലത്വീഫ് മൗലവി, സി.പി മൊയ്തു മൗലവി, ഇബ്രാഹിം ഹാജി സഫാ,ഹംസ ഫൈസി ദേലംപാടി, സി.എം അബ്ദുൽ ഖാദർ ഹാജി,ശിഹാബ് അണകൂർ തുടങ്ങിയവർ സംബന്ധിച്ചു.

Viral News

English summary
Excellence to the SKKSF Ramallan Lecture
topbanner

More News from this section

Subscribe by Email