Tuesday September 17th, 2019 - 4:07:am
topbanner
Breaking News
jeevanam

കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ റോഡ് കയ്യേറിയ കച്ചവടക്കാരെ ഒഴിപ്പിച്ച് പൊതുമരാമത്ത്

princy
കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ റോഡ് കയ്യേറിയ കച്ചവടക്കാരെ ഒഴിപ്പിച്ച്  പൊതുമരാമത്ത്

കോട്ടയം:കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ റോഡ് കയ്യേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 78 താത്കാലിക കടകള്‍ നീക്കം ചെയ്തത്.

റവന്യൂ, പോലീസ്, പൊതുവിതരണം എന്നീ വകുപ്പുകളുടെയും കെ.എസ്.ഇ.ബിയുടെയും സഹകരണത്തോടെയായിരുന്നു നടപടികള്‍. മെഡിക്കല്‍ കോളേജ് പരിസരത്ത് വാഹന ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസം സൃഷ്ടിക്കുന്ന രീതിയില്‍ റോഡ് കയ്യേറിയുള്ള കച്ചവടം വ്യാപകമാണെന്നും വൃത്തിഹീനമായ ഭക്ഷണശാലകളും മറ്റുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും ജൂലൈ 27ന് നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടത്തിവന്നിരുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.കടകളില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന ഗാര്‍ഹിക ആവശ്യത്തിനുള്ള രണ്ട് പാചകവാതക സിലിന്‍ഡറുകള്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കച്ചവടക്കാരെ ഒഴിപ്പിച്ച സ്ഥലത്ത് ദേശീയപാത സംരക്ഷണ നിയമപ്രകാരം കയ്യേറ്റം നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലത, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സണ്ണി ജോര്‍ജ്, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ റോമി ചിങ്ങംപറമ്പില്‍, ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് ജോസ്, തഹസില്‍ദാര്‍മാരായ രാജേന്ദ്രബാബു, വി.എസ്. ഗീതാകുമാരി തുടങ്ങിയവര്‍ നടപടികളില്‍ പങ്കെടുത്തു.

English summary
Evacuating merchants in front of kottayam medical college
topbanner

More News from this section

Subscribe by Email