Saturday April 4th, 2020 - 3:47:am
topbanner

സിറോ മലബാർ സഭ വ്യാജ ബാങ്ക് രേഖ വിവാദം : എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതിയോഗം ഇന്ന് ചേരും

princy
സിറോ മലബാർ സഭ വ്യാജ ബാങ്ക് രേഖ വിവാദം : എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതിയോഗം ഇന്ന് ചേരും

കൊച്ചി:സിറോ മലബാർ സഭയിലെ വ്യാജ ബാങ്ക് രേഖ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദിക സമിതിയോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടര മണിയോടെ എറണാകുളം ബിഷപ് ഹൗസിലാണ് യോഗം ചേരുന്നത്.മുൻ വൈദിക സമിതി അംഗമായ ഫാദർ ആന്‍റണി പൂതവേലിൽ വൈദികർക്കെതിരായി ഉന്നയിച്ച ആരോപണം യോഗം ചർച്ച ചെയ്യും. മുൻ വൈദിക സമിതി അംഗത്തിന്‍റെ നടപടി വൈദിക സമൂഹത്തെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണെന്ന് ഒരു വിഭാഗം വൈദികർ ആരോപിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫാദർ പോൾ തേലക്കാടിനെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ച വൈദികനെതിരെ നടപടി വേണമെന്നും ഇവർ യോഗത്തിൽ ആവശ്യപ്പെടും. ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്കെന്നാണ് മുൻ വൈദിക സമിതി അംഗം ഫാദര്‍ ആന്‍റണി പൂതവേലിലിന്റെ ആരോപണം. സഭയിലെ പതിന‌ഞ്ചോളം വൈദികരും ഇതിന് കൂട്ടുനിന്നുവെന്നും കേസ് അട്ടിമറിക്കാൻ ഒരുകൂട്ടം വൈദികർ ശ്രമിക്കുന്നുവെന്നുമാണ് ഫാദര്‍ ആന്‍റണി പൂതവേലില്‍ ആരോപിക്കുന്നത്. വ്യാജ രേഖ സംഘടിപ്പിക്കാൻ പത്ത് ലക്ഷം രൂപ വിമത വൈദികർ ചെലവഴിച്ചു.

കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഫാദര്‍ ആന്‍റണി പൂതവേലില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഫാദര്‍ ആന്‍റണി പൂതവേലിലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് വിശദമാക്കിയിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നയാള്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഒപ്പമുള്ള ആള്‍ക്കാര്‍ക്കെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവാര തകര്‍ച്ചയെക്കുറിച്ച് ദുഖമുണ്ടെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കർദ്ദിനാൾ ആല‌ഞ്ചേരിക്കെതിരായ വ്യാജ രേഖ നിർമ്മിച്ചതിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ളവർക്ക് മുഖ്യ പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ഫാദർ ആന്‍റണി പൂതവേലിൽ.

English summary
Eranakulam Angamaly priest meeting start today
topbanner

More News from this section

Subscribe by Email