Sunday March 7th, 2021 - 7:30:pm

മലബാർ സംരംഭക കൂട്ടായ്മ 27-ന് വയനാട്ടിൽ

soumya
മലബാർ സംരംഭക കൂട്ടായ്മ 27-ന് വയനാട്ടിൽ

കൽപ്പറ്റ:കാർഷിക മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാൻ പുത്തൻ ബിസിനസ് ആശയങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയം മുൻനിർത്തി കൽപ്പറ്റയിലെ ജൂനിയർ ചേംബർ ഇന്റർനാഷണൽ നടത്തുന്ന മലബാർ സംരംഭക കൂട്ടായ്മ വയനാട്ടിൽ.കേരള സ്റ്റാർട്ടപ്പ് മിഷനും,മൈസോൺ കണ്ണൂരും,മലബാർ ഏഞ്ചൽസും ചേർന്നാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത് ' .കേരള സ്റ്റാർട്ടപ്പ് മിഷൻ ഇതാദ്യമായി സംരംഭകരെ തേടി വയനാട്ടിലേക്ക് വരികയാണ്.സ്റ്റാർട്ടപ്പ് മിഷൻ നേരിട്ടു നേതൃത്വം നൽകുന്ന സംരംഭക കൂട്ടായ്മ ഇതാദ്യമായാണ് വായനാട്ടിൽ നടത്തുന്നതെന്ന് ജൂനിയർ ചേംബർ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഓ ഡോ: സജി ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രമുഖർ ക്‌ളാസുകൾ നയിക്കും. ബിസിനസ് രംഗത്തെ അനന്ത സാധ്യതകൾ സാധാരണകാരനിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സംരംഭക കൂട്ടായ്മ ഏപ്രിൽ 27ന് ബത്തേരി കൊളഗപ്പാറ ഹിൽ ഡിസ്‌ട്രിക്‌ട് ക്ലബ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടക്കും. .പുതിയൊരു സംരഭം തുടങ്ങുവാൻ താല്പര്യമുള്ളവരെയും നിലവിൽ ബിസിനസ് മേഖലയിൽ ഉള്ളവരെയുമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.ആശയങ്ങൾ മാത്രം ഉപയോഗിച്ച് സംരഭം തുടങ്ങുന്നതിനായി സ്റ്റാർട്ടപ്പ് മിഷന്റെ ഗ്രാൻഡ് & ഫണ്ട്‌ എങ്ങനെ ലഭ്യമാക്കാം.? പുതിയ പ്രൊജെക്ടുകൾ എങ്ങനെ സമർപ്പിക്കാം?, പരമ്പരാഗത ബിസിനസ് രംഗത്ത് ആധുനിക സാധ്യകൾ എങ്ങനെ ഉപയോഗപ്പെടുത്താം? ഇത്തരത്തിലുള്ള നൂറുകണക്കിന് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്.

മലബാർ മേഖലയിലെ 5 ജില്ലകളിൽ നിന്നായി 300 ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. ഇന്നു വയനാട്ടിലെ സംരംഭകർ ഇതുപോലുള്ള അവസരങ്ങൾ തേടി ചുരമിറങ്ങി പോകേണ്ട അവസ്ഥയാണ്.പുതിയ സംരഭങ്ങൾ തുടങ്ങുവാനുള്ള വലിയ വെല്ലുവിളിയാണ് മൂലധനത്തിന്റെ അഭാവം.എന്നാൽ കേവലം ബിസിനസ് ആശയങ്ങൾ മാത്രം കയ്യിലുള്ള ഏതൊരു സാധാരണക്കാരനും ഇന്നു സ്റ്റാർട്ടപ്പ് മിഷൻ പോലുള്ളവയെ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ സംരഭം തുടങ്ങാവുന്നതാണ്.തൊഴിലില്ലായ്മ വലിയൊരു വെല്ലുവിളിയായി യുവാക്കളെ അലട്ടുമ്പോൾ ഇത്തരത്തിലുള്ള സംരംഭക സാധ്യകൾ ഉപയോഗ പെടുത്തേണ്ടത് വളരെ അത്യാവശ്യമാണന്ന് ഭാരവാഹികൾ പറഞ്ഞു.

ലോക പ്രശസ്തരായ അതിഥികളെയാണ് ജെസിഐ യുടെ സ്റ്റാർട്ടപ്പ് മലബാർ, പദ്ധതികളുടെ ആസൂത്രണം ചെയ്യുവാനും നമുക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനായി ഒരുക്കിയിരിക്കുന്നത്.മാതൃഭുമി ജോയിന്റ് മാനേജിങ് ഡയറക്ടറും വ്യവസായിയും എക്സ് എം എൽ എ യും ആയ ശ്രേയാംസ് കുമാർ ഉദ്‌ഘാടനം ചെയ്തു മലബാറിന്റെ വ്യവസായിക മേഖലയിൽ വരുവാൻ പോവുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്ന ചടങ്ങിൽ, മുഖ്യാഥിതിയായി കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇ ഒ ഡോ: സജി ഗോപിനാഥ് കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംരഭകരെ സഹായിക്കുന്ന വിവിധ ഗ്രാന്റുകളെക്കുറിച്ചും, സ്കീമുകളെക്കുറിച്ചും അത് നേടിയെടുക്കന്നത് എങ്ങിനെ എന്നും നമ്മളോട് സംവദിക്കും.

ക്ലബ്‌ എഫ്എം സിഇഒ മയൂര സംസാരിക്കും. തുടർന്ന് മൈസോൺ ചെയർമാനും കേരളത്തിലെ ഏറ്റവും വലിയ ഒരു സ്റ്റാർട്ട്അപ്പ് എക്സിറ്റ് നടത്തിയ മുൻ ഐ എസ് ർ ഓ സയന്റിസ്റ്റും ടെക്‌നോ ക്രെറ്റും ആയ ശ്രീ ഷിലെൻ സഗുണൻ, പരമ്പരാഗത വ്യവസായങ്ങളായ കൃഷി, ടെക്സ്റ്റൈൽസ്, ഫുഡ്, ടുറിസം തുടങ്ങിയ മേഖലകൾ ടെക് നോളജിയുമായി ബന്ധിപ്പിച്ച് ബിസിനസ്സ് സ്കെലിങ് അപ്പ് നടത്തുന്നതിനെകുറിച്ചും ഇന്റർനാഷണൽ മാർക്കറ്റിങ്നെ കുറിച്ചും, മലബാർ ഏഞ്ചൽ ഫണ്ടിങ് നെ കുറിച്ചും സംസാരിക്കും.

കൂടാതെ ലീഡ്‌സ് കോളേജ് ചെയർമാൻ ഡോ: തോമസ് ജോർജ് സെയിൽസ് മാനേജ്‌മന്റ് നെ കുറിച്ചും,ജെസിഐ നെറ്റ് വർക്ക് ഉപയോഗിക്കുന്നതിനെ കുറിച്ചും ഒരു സെഷൻ കൈകാര്യം ചെയ്യും.മലബാർ ഏഞ്ചൽസിന്റെ ഫണ്ടിംഗ് ഓട് കൂടി കേരളത്തിലെ ഏറ്റവും വലിയ അഗ്രികൾച്ചർ സ്റ്റാർട്ടപ്പ് പ്ലാറ്റഫോം ആയ ഫാർമേർസ് ഫ്രഷ് സോൺ സിഇഒ ശ്രീ പ്രദീപ് വിജയകരമായി ഒരു സ്റ്റാർട്ട്അപ്പ് സ്കെയിൽ ചെയ്യുന്നതിനെ കുറിച്ചും, ഇൻവെസ്റ്റർസിൽ നിന്നും ഫണ്ടിങ് നേടി എടുക്കുന്നതിനെകുറിച്ചും സംസാരിക്കും.

ഇതിനു പുറമെ നിരവധി വിജയിച്ച സംരംഭകർ അവരുടെ അനുഭവങ്ങളും വിജയ വഴികളും പങ്ക് വെക്കും. ജെസിഐ സോൺ 19പ്രസിഡന്റ്‌ ജെയ്സൺ തോമസ്, കൽപ്പറ്റ പ്രസിഡന്റ്‌ കെവി വിനീത്, ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ, സുരേഷ് സൂര്യ എന്നിവർ നേതൃത്വം നൽകും.പങ്കാളിയാവുക വയനാട്ടിലും പിറക്കട്ടെ പുതിയ സംരംഭകർ...കൂട്ടായ്മയിൽ പങ്കാളിയാകുവാൻ കെവി 9744102801, റെനിൽ മാത്യൂസ് 9916814646 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാംപത്രസമ്മേളനത്തിൽ പ്രസിഡണ്ട് കെ.വി. വിനീത്, സെക്രട്ടറി സുരേഷ് സൂര്യ,ഷമീർ പാറമ്മൽ റെനിൽ മാത്യൂസ്, ഷംസുദ്ദീൻ പി.ഇ. , സജീഷ് ,ജയൻ കോണിക്ക എന്നിവർ പങ്കെടുത്തു.

 

 

English summary
Entrepreneurial association in wayanad at 27
topbanner

More News from this section

Subscribe by Email