Monday March 30th, 2020 - 3:40:am
topbanner

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരുടെ ഗുണ്ടായിസം : സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തു

princy
പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരുടെ ഗുണ്ടായിസം  :  സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തു

തൃശ്ശൂർ : പുതുക്കാട് പാലിയേക്കര ടോള്‍പ്ലാസയില്‍ ട്രാക്ക് തെറ്റിച്ച സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാര്‍ക്കുനേരെ ജീവനക്കാരുടെ കൈയേറ്റവും അസഭ്യവര്‍ഷവും. പരുക്കേറ്റ ദമ്പതിമാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നെന്മണിക്കര സ്വദേശി വെളിയത്തുപറമ്പില്‍ വിമല്‍ (40), ഭാര്യ തനൂജ (37) എന്നിവര്‍ക്കാണു പരുക്ക്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. നടത്തറ പഞ്ചായത്തില്‍ വി.ഇ.ഒയായ ഭാര്യയെ ഓഫീസിലാക്കാന്‍ പാലിയേക്കര ടോള്‍പ്ലാസയിലൂടെ കടന്നു പോകുകയായിരുന്നു ദമ്പതിമാര്‍. വലിയ വാഹന തിരക്കുള്ള സമയത്ത് ഒഴിഞ്ഞുകിടന്ന ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നതാണ് പ്രശ്‌നത്തിനു കാരണം. മുന്നില്‍പോയ ഇരുചക്രവാഹനങ്ങള്‍ക്ക് പിറകെ ഫാസ്ടാഗ് ട്രാക്കില്‍ കടന്നതായിരുന്നു ഇവര്‍. ട്രാക്ക് തെറ്റിച്ചു വരുന്നവരെയെല്ലാം ടോള്‍ ബൂത്തിനു സമീപത്തുനിന്ന ജീവനക്കാരന്‍ അസഭ്യം പറഞ്ഞെന്നു വിമല്‍ പറഞ്ഞു.

ട്രാക്കില്‍ പ്രവേശിച്ച സമയം സ്‌കൂട്ടറിനു പിറകിലിരുന്ന തനൂജയെ വലിച്ചിറക്കാനും ജീവനക്കാര്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ അസഭ്യവര്‍ഷവും കൈയേറ്റവുമുണ്ടായി. കൂടുതല്‍ ടോള്‍പ്ലാസ ജീവനക്കാരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സംഘര്‍ഷമായി. ഇതിനിടെ വിമലിന്റെ മൂക്കിനും തനൂജയുടെ കൈയിനും തോളെല്ലിനും പരുക്കേറ്റു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതിനിടെ ടോള്‍ജീവനക്കാരന്‍ വിമലിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുതകര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍തന്നെ വിമലിനേയും ഭാര്യയേയും ആശുപത്രിയിലെത്തിച്ചു.

Read more topics: thrisssur, Paliyekekara, toll plaza,
English summary
Employees from Paliyakekara toll plaza attacked Couple of scooters traveling
topbanner

More News from this section

Subscribe by Email