Saturday October 19th, 2019 - 10:36:am
topbanner

ഇരിട്ടി പോലിസ് എസ് ഐയായി ദിനേശൻ കൊതേരി ചുമതലയേൽക്കും : സ്റ്റേഷൻ റൈട്ടറായ പോലീസ് സ്റ്റേഷനിൽ എസ് ഐയായി വീണ്ടുമെത്തുന്നു

princy
ഇരിട്ടി പോലിസ് എസ് ഐയായി ദിനേശൻ കൊതേരി ചുമതലയേൽക്കും : സ്റ്റേഷൻ റൈട്ടറായ പോലീസ് സ്റ്റേഷനിൽ  എസ് ഐയായി വീണ്ടുമെത്തുന്നു

ഇരിട്ടി:സ്റ്റേഷൻ റൈട്ടറായി ജോലി ആരംഭിച്ച പോലീസ് സ്റ്റേഷനലിൽ വീണ്ടും സബ് ഇൻസ്പെക്ടറായി നിയമിതനായതിന്റെ സന്തോഷത്തിലാണ് ദിനേശൻ കൊതേരി.ഇരിട്ടി എസ്.ഐയായിരുന്ന വി.കെ.അനീഷ് കുമാർ കാസർഗോട്ടേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലേക്കാണ് വയനാട് കേണിച്ചിറ എസ്.ഐയായിരുന്ന ദിനേശനെ ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റിയത്2004ൽ പോലിസ് കോൺസ്റ്റബിളായി പോലീസ് സേനയിൽ ഔദ്യോഗിക ജീവിതമാരംഭിച്ച മട്ടന്നൂർ കൊതേരി സ്വദേശിയായ ദിനേശൻ 2012 മുതൽ 2016 വരെ ഇരിട്ടി പോലിസ് സ്റ്റേഷനിൽ ജോലി ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരിട്ടിയിൽ സ്റ്റേഷൻ റൈട്ടരായി ജോലി ചെയ്യവേയാണ് എസ്.ഐ പരീക്ഷയെഴുതി സബ്ബ് ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ചത്.പ്രൊബേഷൻ എസ്.ഐയായി കാസർഗോഡ് ബേക്കൽ പോലീസ് സ്റ്റേഷനിൽ ആദ്യ നിയമനം തുടർന്ന് പ്രിൻസിപ്പിൾ എസ് ഐയായി തളിപ്പറമ്പിൽ പ്രവർത്തിച്ചു . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വയനാടിലേക്ക് സ്ഥലം മാറിയത്.പോലിസ് കോൺസ്റ്റബിളായും സ്റ്റേഷൻ റൈട്ടറായും ഏറെക്കാലം സേവനമനുഷ്ഠിച്ച ഇരിട്ടി പോലിസ് സ്റ്റേഷനിൽ സബ് ഇൻ സ്പെക്ടറായി ദിനേശൻ ചൊവ്വാഴ്ച്ച ചുമതലയേൽക്കും.

Read more topics: Police, SI, Dinesan Kotheri, iritty
English summary
Dinesan Kotheri takes charge as Iritty Police SI
topbanner

More News from this section

Subscribe by Email