Tuesday January 21st, 2020 - 8:40:am
topbanner

പച്ചക്കറി കൃഷി വികസനം ; കോട്ടയം ജില്ലയ്ക്ക് 3.06 കോടി രൂപ അനുവദിച്ചു

Anu
പച്ചക്കറി കൃഷി വികസനം  ;  കോട്ടയം ജില്ലയ്ക്ക് 3.06 കോടി രൂപ അനുവദിച്ചു

കോട്ടയം : ജില്ലയില്‍ പച്ചക്കറി കൃഷി വികസനത്തിനുളള വിവിധ പദ്ധതികള്‍ക്കായി 2019-20 വര്‍ഷത്തേക്ക് കൃഷി വകുപ്പ് 30662412 രൂപ അനുവദിച്ചു. ഇതില്‍ 63.75 ലക്ഷം രൂപ വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലസ്റ്ററുകള്‍ക്ക് നല്‍കും. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് 48 ലക്ഷം രൂപയും മഴമറകള്‍ നിര്‍മിച്ച് കൃഷി നടത്തുന്നതിന് 37.5 ലക്ഷം രൂപയും നീക്കി വച്ചിരിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഞ്ചു ഹെക്ടര്‍ വീതമുള്ള 85 ക്ലസ്റ്ററുകള്‍ക്ക് 75000 രൂപവീതമാണ് നല്‍കുക. ഈ ക്ലസ്റ്ററുകള്‍ രണ്ടു ഹെക്ടര്‍ വരെ അധികം സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15000 രൂപ എന്ന തോതില്‍ സഹായം നല്‍കും. വീട്ടുവളപ്പില്‍ കൃഷിക്കായി സ്കൂള്‍ കുട്ടികള്‍ക്ക് പത്ത് രൂപ വിലയുളള മൂന്നുലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും കര്‍ഷകര്‍ക്ക് ഒന്നരലക്ഷം പായ്ക്കറ്റുകളുമാണ് സൗജന്യമായി നല്‍കുക. 50000 രൂപ നിരക്കില്‍ 75 മഴമറകള്‍ നിര്‍മിക്കുന്നതിനാണ് സഹായം അനുവദിക്കുക. പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി ജില്ലയിലെ 210 സ്കൂളുകള്‍ക്ക് 5000 രൂപ നിരക്കില്‍ 10.5 ലക്ഷം രൂപ അനുവദിച്ചു. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 50 സെന്‍റില്‍ കൂടുതല്‍ പച്ചക്കറികൃഷി ചെയ്യുന്നതിന് 11ലക്ഷം രൂപ നല്‍കുന്നുണ്ട്.

പച്ചക്കറികൃഷി ക്ലസ്റ്ററിലുളള കര്‍ഷകര്‍ക്ക് ജലസേചനത്തിനായി 150 പമ്പ് സെറ്റുകളും 200 സസ്യ സംരക്ഷണ സ്പ്രേകളും സ്കൂളുകള്‍ക്ക് നാല് പമ്പ് സെറ്റുകളും അനുവദിക്കും. തരിശുനില പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിനായി 12 ലക്ഷം, കൃത്യത കൃഷി രീതിയില്‍ കണിക ജലസേചനം ഫെര്‍ട്ടിഗേഷന്‍ തുടങ്ങിയവയ്ക്കായി 12 ലക്ഷം, പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുളള സീറോ എനര്‍ജി കൂള്‍ ചേമ്പറുകള്‍ 37 എണ്ണം സ്ഥാപിക്കുന്നതിന് 5.5 ലക്ഷം, പച്ചക്കറി ക്ലസ്റ്ററുകളുടെ നൂതന കൃഷിരീതികള്‍ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി തുക മാറ്റിവച്ചിട്ടുളളത്. ദീര്‍ഘകാല പച്ചക്കറിയിനങ്ങള്‍ കൃഷി ചെയ്യുന്നതിന് ഒരു ഹെക്ടറിന് 20,000 രൂപ സബ്സിഡി ലഭിക്കും.

പോഷകതോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മുരിങ്ങ, അഗത്തി, കറിവേപ്പ്, അരിനെല്ലി/നാരങ്ങ തുടങ്ങിയ സ്ഥിര വിളകളുടെ തൈകള്‍ 50 ശതമാനം സബ്സിഡിയോടു കൂടി വിതരണം ചെയ്യും. ജില്ലയില്‍ 3000 കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതികളുടെ ഗുണഭോക്താക്കാളാകാന്‍ താത്പര്യമുളളവര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന നായര്‍ അറിയിച്ചു.

English summary
Development of vegetable crops; Rs 3.06 crore has been allotted to Kottayam district
topbanner

More News from this section

Subscribe by Email