Tuesday April 7th, 2020 - 1:17:pm
topbanner

ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ ദേവസ്വം മെമ്പറുടേയും ജീവനക്കാരുംടേയും നേതൃത്വത്തില്‍ ഉപരോധം

NewsDesk
ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ ദേവസ്വം മെമ്പറുടേയും ജീവനക്കാരുംടേയും നേതൃത്വത്തില്‍  ഉപരോധം

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി എടുക്കാത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുന്നില്‍ ഉപരോധം. ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയായി ഭരണ സമിതിയിലെത്തിയ അംഗം എ.വി. പ്രശാന്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് ജീവനക്കാര്‍ മൂന്നുമണിക്കൂറോളം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിറിനെ ഉപരോധിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേവസ്വത്തിലെ ജീവനക്കാരുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ദേവസ്വത്തിലെ 14 ജീവനക്കാരുടെ സ്ഥലമാറ്റം സംബന്ധിച്ച് രാവിലെ ഉത്തരവിറങ്ങിയിരുന്നു. ഭരണസമിതിയോഗത്തില്‍ എടുക്കാത്ത തീരുമാനമാണതെന്നാണ് ഇവരുടെ വാദം. ചെയര്‍മാന്‍ ഏകപക്ഷീയമായി ചില നിലപാടെടുത്ത് അതു നടപ്പിലാക്കി വരുന്ന പ്രവണതയാണ് അടുത്തകാലത്തായി കണ്ടുവരുന്നതെന്നും അവര്‍ ആരോപിക്കുന്നു.

മറ്റു ദേവസ്വം ബോര്‍ഡുകളെ പോലെയല്ല ഗുരുവായൂരിലെന്നും ഇവിടെ നടപ്പിലാക്കല്‍ അഥോറിട്ടി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. ഭരണസമിതിയറിയാതെ ചെയര്‍മാന്‍ പറയുന്ന ഒരു വിഷയവും നടപ്പിലാക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ അനുവദിക്കില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.

ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ. രമേശ്, സെക്രട്ടറി സി. രാജന്‍, ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് വി.ജി. സാബു, സെക്രട്ടറി എ.കെ. തിലകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെയര്‍മാന്റെയും അഡ്മിനിസ്‌ടേറ്ററുടെയും ഓഫീസുകളിലേക്ക് ആരേയും കടത്തി വിട്ടില്ല.

വിവരമറിഞ്ഞ് ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ. എം.പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസെത്തിയെങ്കിലും പോലീസിനോട് മടങ്ങിപ്പോകാന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും അഡ്മിനിസ്‌ട്രേറ്ററും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 14ന് മുമ്പ് ചര്‍ച്ച നടത്തിയതിന് ശേഷമേ ഉത്തരവ് നടപ്പിലാക്കൂവെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

Read more topics: Guruvayoor, Devaswom, protest,
English summary
Devaswom members and employees protest
topbanner

More News from this section

Subscribe by Email