Saturday September 19th, 2020 - 9:07:am

കാത്തിരിപ്പിന് വിരാമം : തലശ്ശേരി ലോഗൻസ് റോഡ് മുതൽ ക്ലോക്ക് ടവർ വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനം

princy
കാത്തിരിപ്പിന് വിരാമം :  തലശ്ശേരി  ലോഗൻസ്  റോഡ് മുതൽ ക്ലോക്ക് ടവർ വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനം

തലശ്ശേരി:തലശ്ശേരി ലോഗൻസ് റോഡ് മുതൽ ക്ലോക്ക് ടവർ വരെ തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ വ്യാപാരികളുടെയും വഴിയാത്രക്കാരുടേയും ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.തലശ്ശേരി എം.എൽ.എ എ എൻ ഷംസീറിന്റെ വികസന ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപാ ചെലവിലാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ ഭാഗമായി ലൈറ്റുകളുടെ പോസ്റ്റുകൾ സ്ഥാപിക്കാനാവശ്യമായ കുഴികളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.രാത്രി കാലങ്ങളിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് ലോഗൻസ് റോഡ് മുതൽ ക്ലോക്ക് ടവർ വരെയുള്ള മേഖലയിലെ വ്യാപാരികൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

സാമൂഹ്യ വിരുദ്ധരടക്കം ഈ മേഖലയിൽ കേന്ദ്രീകരിക്കാനും ഇത് കാരണമായിരുന്നു.തെരുവ് വിളക്കുകൾ സ്ഥിപിക്കുന്നതോടെ എറെ നാളത്തെ കച്ചവടക്കാരുടെയും യാത്രക്കാരുടെയും ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

English summary
Decision to install street light from Thalassery Logans Road to Clock Tower
topbanner

More News from this section

Subscribe by Email