Monday August 10th, 2020 - 2:53:pm

കലക്ടറും എസ്.പിയും ഇടപെട്ടു: കണ്ണൂർ സെൻട്രൽ മാർക്കറ്റ് ക്ളീനായി

NewsDesk
കലക്ടറും എസ്.പിയും ഇടപെട്ടു: കണ്ണൂർ സെൻട്രൽ മാർക്കറ്റ് ക്ളീനായി

കണ്ണുർ: നേരത്തെ മുന്നറിയിപ്പു നൽകിയതു പോലെ കലക്ടർ ടി.വി.സുഭാഷും എസ്പി യതീഷ്ചന്ദ്രവും ഇടപെട്ടതോടെ  കണ്ണൂർ സെൻട്രൽ മാർക്കറ്റ് ആൾ തിരക്കൊഴിഞ്ഞ് ക്ളീനായി. ലോക് ഡൗൺ ലംഘിച്ച് വെള്ളിയാഴ്ച്ച രാവിലെ തന്നെ പതിവുപോലെ കണ്ണൂർ കാംബ സാറിൽ ആളുകൾ തിക്കിത്തിരക്കി സാധനങ്ങൾ വാങ്ങാൻ എത്തി ചേർന്നിരുന്നു ഇവരോട് കൂട്ടം കൂടി നിൽക്കരുതെന്നും നിശ്ചിത അകലം പാലിക്കരുതെന്നും പോലീസ് പലവട്ടം പറഞ്ഞുനോക്കിയിട്ടും അനുസരിച്ചില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിന്നീട് അൽപ്പം നിയന്ത്രണങ്ങൾ വരുത്തി നോക്കി എന്നിട്ടും രക്ഷയില്ല. ഇതോടെയാണ് എസ്.പിയുടെ നിർദ്ദേശ പ്രകാരം പോലീസും കലക്ടറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥരും കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂർ സെൻട്രൽ മാർക്കറ്റിലെ തിരക്ക് ഒഴിപ്പിച്ച് ക്ലീനാക്കി. ഉന്തുവണ്ടി, ഫുട് പാത്ത് കച്ചവടം എന്നിവ മാർക്കറ്റിൽ നിന്നും പുർണമായി ഒഴിവാക്കി. മാർക്കറ്റിലെ കച്ചവടക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് മാർക്കറ്റിൽ പ്രവേശനമില്ലെന്ന് അറിയിച്ച് പകരം ന്യൂ സ്റ്റോർ പരിസരം, ബല്ലാർഡ് റോഡ്, ബാങ്ക് റോഡ് എന്നിവിടങ്ങളിൽ ഇവ പാർക്ക് ചെയ്യണം. പച്ചക്കറി, പഴം ലോറികൾ രാവിലെ നാലു മണി മുതൽ ഒൻപതുമണി വരെയുള്ള സമയത്ത് ഇറക്കിയശേഷം മാർക്കറ്റ് വിട്ടുപോകണം.

ചെറുകിട കച്ചവടക്കാർക്ക് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ മാർക്കറ്റിൽ പ്രവേശിക്കാം. മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള ഗാർഹിക ഉപഭോക്താക്കളെ മാർക്കറ്റിൽ പ്രവേശിപ്പിക്കില്ല. എന്നീ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ വെള്ളിയാഴ്ച മാർക്കറ്റ് നിയന്ത്രണാധീനമായി. ജില്ലാ ഭരണം കൂടം സ്വീകരിച്ച ഈ നടപടികൾ വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ എന്നിവരടക്കമുള്ളവർ സ്വാഗതം ചെയ്തിട്ടുണ്ട്.

covid 19 kannur market

Read more topics: Kannur, Collecto, SP, Central Market,
English summary
Collector and SP intervened: Kannur Central Market cleared
topbanner

More News from this section

Subscribe by Email