Thursday October 17th, 2019 - 2:07:pm
topbanner

പരിപ്പുവടയില്‍ തേരട്ട : ഗുരുവായൂര്‍ ക്ഷേത്രനടയിലെ കോഫി ബൂത്തുകള്‍ പൂട്ടി

princy
പരിപ്പുവടയില്‍ തേരട്ട : ഗുരുവായൂര്‍ ക്ഷേത്രനടയിലെ  കോഫി ബൂത്തുകള്‍ പൂട്ടി

തൃശ്ശൂർ:പരിപ്പുവടയില്‍ തേരട്ടയെ കണ്ട സംഭവത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രനടകളിലുള്ള കോഫി ബൂത്തുകള്‍ ദേവസ്വം പൂട്ടി സീല്‍ചെയ്തു. ക്ഷേത്രനടയിലുള്ള അഞ്ച് കോഫീ ബൂത്തുകളാണ് ദേവസ്വം ഏറ്റെടുത്തത്. സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയവയായിരുന്നു ഇവ. എന്നാല്‍ കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ദേവസ്വം കരാര്‍ റദ്ദ് ചെയ്ത് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം വണ്ടൂര്‍ സ്വദേശി രതീഷും കുടുംബവും കോഫീബൂത്തില്‍ നിന്ന് വാങ്ങിയ പരിപ്പ് വടയിലാണ് തേരട്ടയെ കണ്ടത്. ഇതേ തുടര്‍ന്ന് നഗരസഭ ദേവസ്വം ആരോഗ്യ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തി തേരട്ടയെ കണ്ടെത്തിയ കോഫീ ബൂത്ത് അടപ്പിച്ചിരുന്നു. ദേവസ്വം കരാര്‍ പ്രകാരം ചായയും കോഫിയും മാത്രം വില്‍പ്പന നടത്താനേ അനുമതിയുള്ളു. ഇത് മറികടന്നാണ് പരിപ്പ് വട വില്‍പ്പന നടത്തിയത്. ഇതേ തുടര്‍ന്നാണ് അഞ്ച് ബൂത്തുകളും ദേവസ്വം ഏറ്റെടുത്തത്.

English summary
Coffee booths in Guruvayur temple locked
topbanner

More News from this section

Subscribe by Email