Thursday June 20th, 2019 - 6:51:pm
topbanner
topbanner

കണ്ണൂരിൽ ശിശുസൗഹാര്‍ദ്ദ പോലീസ് സ്‌റ്റേഷന്‍ പരിശീലനപരിപാടികൾക്ക് തുടക്കമായി

princy
കണ്ണൂരിൽ  ശിശുസൗഹാര്‍ദ്ദ പോലീസ് സ്‌റ്റേഷന്‍ പരിശീലനപരിപാടികൾക്ക് തുടക്കമായി

കണ്ണൂർ:ജില്ലയിലെ പോലീസ് സ്‌റ്റേഷനുകള്‍ കൂടുതല്‍ ശിശുസൗഹാര്‍ദ്ദമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിൽ ശിശുസൗഹാര്‍ദ്ദ പോലീസ് സ്‌റ്റേഷന്‍ പരിശീലനപരിപാടി ആരഭിച്ചു .ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുനിസെഫിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം  കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലില്‍ വെച്ച് ജില്ലാ പോലീസ് മേധാവി ശിവവിക്രം നിര്‍വ്വഹിച്ചു.

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ കൂടാതെ കൂത്തുപറമ്പ്, പേരാവൂര്‍ പോലീസ് സ്‌റ്റേഷനുകള്‍ കൂടി ഇനി ശിശുസൗഹാര്‍ദ്ദമായി മാറും. മൂന്ന് പോലീസ് സ്‌റ്റേഷനുകളിലേയും മുഴുവന്‍ പോലീസ്‌കാരെയും ഉള്‍പ്പെടുത്തി ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ശിശുസൗഹൃദ പരിശീലന പരിപാടികൾക്കാണ് തുടക്കമായത്. പരിപാടിയിൽ സ്‌റ്റേറ്റ് സപെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ടി രത്‌നകുമാര്‍, ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍,  ഇരിട്ടി ഡി.വൈ.എസ്.പി സാജു കെ എബ്രഹാം, നര്‍ക്കോട്ടക്ക് ഡി.വൈ.എസ്.പി കൃഷ്ണദാസ്,ടൗണ്‍ സി.ഐ എ. ഉമേഷ്, അഡ്വ പ്രനില്‍, സിവില്‍ പോലീസ് ഓഫീസര്‍ ടി.രാജിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Child Friendly Police Station training started in Kannur
topbanner

More News from this section

Subscribe by Email