Thursday August 13th, 2020 - 10:43:pm

കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ ബോധവത്ക്കരണവുമായി കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ

princy
കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍  ബോധവത്ക്കരണവുമായി കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ

പാലക്കാട് : കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും പുതുതലമുറ ബോധവാന്മാരാകണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള വാര്‍ത്തകളും വിവരങ്ങളും വിദ്യാര്‍ത്ഥികളില്‍ ഫലപ്രദമായി എത്തിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ അറിയിക്കാനുള്ള അവസരം ഉണ്ടെന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ വി. രാധാകൃഷ്ണന്‍ സംസാരിച്ചു. പരിപാടിയില്‍ ഫീല്‍ഡ് പബ്ലിസിറ്റി ജില്ലാ ഓഫീസര്‍ എം.സ്മിതി, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സായിനാഥ്, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഗോവിന്ദന്‍കുട്ടി സംസാരിച്ചു.

English summary
Central Field Outreach Bureau about Welfare activities of the Central and State Government
topbanner

More News from this section

Subscribe by Email