Sunday August 25th, 2019 - 8:41:pm
topbanner
jeevanam

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം : ആലപ്പുഴ ആരോഗ്യ വകുപ്പ്

Anusha Aroli
വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം : ആലപ്പുഴ ആരോഗ്യ വകുപ്പ്

ആലപ്പുഴ:കുടിവെളള സ്രോതസ്സുകൾ മലിനമാകുമ്പോഴും ആഹാര പദാർത്ഥങ്ങളിൽ രോഗാണുക്കൾ കലരുമ്പോഴും വയറിളക്ക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു. വയറിളക്കംമൂലം ശരീരത്തിനാവശ്യമായ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നു.

തുടർച്ചയായ വയറിളക്കംമൂലം മരണംവരെ സംഭവിക്കാം.വയറിളക്കത്തിന്റെ ആരംഭം മുതൽതന്നെ പാനീയ ചികിത്സ തുടങ്ങണം .ഒ.ആർ.എസ്‌ലായനി അല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻവെളളം,ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവളെളം, ഉപ്പിട്ട മോരിൻ വെളളം തുടങ്ങിയവ കുടിക്കണം. ആരോഗ്യകേന്ദ്രങ്ങളിൽ നിന്നോ ആശ, അംഗൻവാടി പ്രവർത്തകരിൽ നിന്നോ ലഭിക്കുന്ന ഒ.ആർ.എസ് മിശ്രിതം ഒരുലിറ്റർ തിളപ്പിച്ചാറിയ വെളളത്തിൽ കലക്കി ആവശ്യാനുസരണം കുടിക്കണം.

ഒരിക്കൽ തയ്യാറാക്കുന്ന ലായനി 24 മണിക്കൂറിനു ശേഷം ഉപയോഗിക്കരുത്. പാനീയ ചികിത്സയോടൊപ്പം വേഗത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം. ഇതോടൊപ്പം 14 ദിവസം വരെ ദിവസേന സിങ്ക്ഗുളിക ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിക്കുന്നത് വയറിളക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും രോഗം വേഗത്തിൽ മാറുന്നതിനും സഹായിക്കും. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, തുറന്നുവെച്ചതും പഴകിയതുമായ ആഹാര സാധനങ്ങൾ കഴിക്കാതിരിക്കുക, ആഹാരത്തിനു മുമ്പും മലവിസർജ്ജനത്തിനു ശേഷവും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, മലവിസർജ്ജനം കക്കൂസിൽ മാത്രമാക്കുക, കുഞ്ഞുങ്ങളുടെ മലവിസർജ്ജ്യം കക്കൂസിൽതന്നെ ഇടുക. വയറിളക്കമുളള കുട്ടികളെ വൃത്തിയാക്കിയതിനു ശേഷവുംഅവരുടെവസ്ത്രങ്ങൾ കഴുകിയതിനു ശേഷവും കൈകൾ സോപ്പു പയോഗിച്ച് വൃത്തിയായി കഴുകുക. കുടിവെളള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ആർ.ഒ.പ്ലാന്റെിലെ ജലമാണെങ്കിലും തിളപ്പിച്ചാറിയശേഷമേ ഉപയോഗിക്കാവൂ.

English summary
Caution against diarrheal diseases: Alappuzha Health Department
topbanner

More News from this section

Subscribe by Email