Monday December 9th, 2019 - 4:08:am
topbanner

ഭരണത്തണലില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടാവിളയാട്ടം: തൊടുപുഴയിൽ നാല് പേര്‍ക്ക് പരിക്ക്

fasila
ഭരണത്തണലില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടാവിളയാട്ടം: തൊടുപുഴയിൽ നാല് പേര്‍ക്ക് പരിക്ക്

തൊടുപുഴ: ഭരണത്തണലില്‍ ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. വീട്ടിലും ആശുപത്രിയിലുമായി മൂന്ന് തവണയായുണ്ടായ സംഘര്‍ഷ പരമ്പരയില്‍ യുവമോര്‍ച്ച നേതാക്കളടക്കം നാല് പേര്‍ക്ക് പരിക്ക്. ആക്രമണത്തിന് പിന്നില്‍ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തരോടുള്ള വിരോധം. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി തൊടുപുഴ ഒരപ്പുരയ്ക്കല്‍ വിജയകുമാര്‍, തൊടുപുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കാഞ്ഞിരമറ്റം പട്ടിയാര്‍മറ്റത്തില്‍ ശ്രീകാന്ത് എസ്, ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊതകുത്തി അണ്ണായിക്കണ്ണം തൈപ്പറമ്പില്‍ അരുണ്‍ ഷാജി, സഹോദരന്‍ അഖില്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എസ്എഫ്‌ഐ തൊടുപുഴ ഏരിയ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അക്രമണങ്ങള്‍ക്ക് പിന്നില്‍. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അരുണ്‍ഷാജിയെ ഫോണ്‍വിളിച്ച് പുറത്തിറക്കിയാണ് ആക്രമിച്ചത്. ഓടി വീടിനുള്ളില്‍ കയറിയെങ്കിലും ആക്രമണം തുടര്‍ന്നു. ബഹളംകേട്ടെത്തിയ അനുജന്‍ അഖിലിനെ പിടിക്കാന്‍ നോക്കിയെങ്കിലും ഓടി രക്ഷപ്പെട്ടു. ഇതിനിടെ അരുണിന്റെ കഴുത്തിനും പുറത്തിനും കുത്തേറ്റു, ഇവരുടെ അമ്മയെയും അക്രമിച്ചു, കഴുത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്തു. പിന്നീട് സംഘം സ്ഥലം വിടുകയായിരുന്നു.

ഇതിന് ശേഷം അരുണും അമ്മയും ചേര്‍ന്ന് അഖിലിനെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഈ സമയം ഇവിടെ വീണ്ടുമെത്തിയ അക്രമി സംഘം അഖിലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. താടയെല്ലിനും കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റു. നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെ മുന്നിലൂടെ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഇത് ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന് ശേഷം മടങ്ങിയ സംഘം പിന്നീട് ശാസ്താംപാറ സ്വദേശിയായ അജിത്തിന്റെ വീട്ടിലെത്തി. സംഘര്‍ഷം അറിഞ്ഞ അജിത്ത് വീട്ടുകാരോടൊപ്പം ഈ സമയം സ്ഥലം വിട്ടിരുന്നു. അക്രമം അറിഞ്ഞ് ആശുപത്രിയില്‍ ഇവരെ കാണനെത്തിയതായിരുന്നു വിജയകുമാറും ശ്രീകാന്തും ഇവരെയും വീണ്ടുമെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

കൈക്കും കാലിനും സാരമായി ചതവേറ്റിട്ടുണ്ട്. പരിറ്റ നാല് പേരെയും പിന്നീട് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം സംഭവത്തില്‍ അക്രമം നടന്നത് പോലീസിനെ അറിയിച്ചിട്ടും യാതൊരു സംരക്ഷണം ഒരുക്കുവാന്‍ പോലീസ് തയ്യാറായില്ലെന്ന പരാതി വ്യാപകമാണ്. അക്രമികള്‍ ആശുപത്രിയിലടക്കം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യാപക ആക്രമം അഴിച്ച് വിട്ടിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്ന് പരിക്കേറ്റവരും പറയുന്നു. ശബരിമല കര്‍മ്മസമിതിയുടെ ഇടവെട്ടി മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപിച്ചത് അരുണും അഖിലും ചേര്‍ന്നായിരുന്നു.

ഇതിലുണ്ടായ വലിയജനപങ്കാളിത്തതില്‍ വിറളി പൂണ്ടാണ് സിപിഎം ആക്രമണം അഴിച്ച് വിട്ടത്. അതേസമയം അരുണിനെ അക്രമിച്ച കേസില്‍ 4 പേര്‍ക്കെതിരെയും അഖിലിനെ ആക്രമിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയും ശ്രാകാന്ത്, വിജയകുമാര്‍ എന്നിവരെ ആക്രമിച്ച കേസില്‍ 22 പേര്‍ക്കെതിരെയും വധശ്രമത്തിന് തൊടുപുഴ പോലീസ് കേസെടുത്തു. പരിക്കേറ്റവരുടെ മൊഴി പ്രകാരം ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരായ നസീബ്, ജോയല്‍, ജെയ്‌സണ്‍, അരുണ്‍ എം.പി, റോബിന്‍, അജിത്ത്, ജോമറ്റ് എന്നിവര്‍ക്കെതിരായാണ് കേസെടുത്തത്. ബാക്കിയുള്ളവരെ ഇനിയും തിരിച്ചറിയാനുണ്ട്.

Read more topics: CPM-DYFI, gundaism, four injured,
English summary
CPM-DYFI gundaism: four injured in thodupuzha
topbanner

More News from this section

Subscribe by Email