Monday September 16th, 2019 - 6:04:am
topbanner
Breaking News
jeevanam

കുട്ടനാടിന്റെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം പരിഗണനയിൽ : മുഖ്യമന്ത്രി പിണറായി വിജയൻ

Anusha Aroli
കുട്ടനാടിന്റെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം പരിഗണനയിൽ : മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: രണ്ടു പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്നെങ്കിലും കുട്ടനാടിന്റെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും അതിന്റെ സാധ്യതകൾ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-കുട്ടനാട് മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പൂകൈതയാറിനു കുറുകെ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കഞ്ഞിപ്പാടം-വൈശ്യം ഭാഗം പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചമ്പക്കുളം, നെടുമുടി പഞ്ചായത്തിലെ ജനങ്ങൾക്ക് വേഗത്തിൽ മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ എത്താൻ സഹായിക്കുന്നതാണ് പാലം. വർഷങ്ങളായി മുടങ്ങിക്കിടന്ന പാലം പണി അധികമായി 16 കോടി കൂടി അനുവദിച്ചാണ് ഈ സർക്കാർ യാഥാർത്ഥ്യമാക്കിയത്. 2017 ലാണ് പാലംപണി പുനരാരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി നേരിടുന്ന പ്രളയക്കെടുതി കുട്ടനാടിനെയാണ് ഏറ്റവും ബാധിച്ചത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചു.

അതിന്റെ നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇനി മുങ്ങാത്ത വിധമാകും എ.സി റോഡ് നിർമിക്കുക. അടിസ്ഥാന വികസനത്തിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. 20,000 കോടി രൂപയുടെ മുതൽമുടക്കാണ് പൊതുമരാമത്ത് വകുപ്പിൽ മാത്രം സർക്കാർ നടത്തിയത്. പ്ലാൻ, നോൺ പ്ലാൻ ഫണ്ടിന് പുറമേ 10, 000 കോടി രൂപയുടെ കിഫ്ബി വഴിയും വികസനം നടത്തുകയാണ്. സാമ്പത്തിക പ്രശ്‌നം വികസനത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 33.35 കോടി രൂപയുടെ ഭരണാനുമതിയിലാണ് പാലം പണി പൂർത്തിയാക്കിയത്.

പലവിധത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ഇപ്പോൾ പാലം യാഥാർത്ഥ്യമായതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി ജി.സുധാകരൻ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി., തോമസ് ചാണ്ടി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിങ്, സ്വാഗത സംഘം ചെയർമാൻ എച്ച്.സലാം, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം.ജുനൈദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കെ. ചാക്കോ, അഫ്‌സത്ത്, ജി.വേണുലാൽ, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, എ.ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രജിത്ത് കാരിക്കൽ, രജിത സന്തോഷ്, മിനി മന്മഥൻ നായർ, നെടുമുടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.പി.അനിയപ്പൻ, ജി.രാധ, സി.പ്രദീപ്, എ.പി.മുരളി, കയർകോർപ്പറേഷൻ മുൻചെയർമാൻ ആർ.നാസർ, ചീഫ് എൻജിനിയർ മനോമോഹൻ എന്നിവർ പ്രസംഗിച്ചു.

English summary
CM pinarayi vijayan talking about alappuzha kuttanad
topbanner

More News from this section

Subscribe by Email