Tuesday September 17th, 2019 - 4:37:am
topbanner
Breaking News
jeevanam

ജമ്മുകാശ്മീരിനെ കൊള്ളക്കാരില്‍ നിന്നും മോദി സര്‍ക്കാര്‍ രക്ഷിച്ചു: സി.കെ.പത്മനാഭന്‍

Anusha Aroli
ജമ്മുകാശ്മീരിനെ കൊള്ളക്കാരില്‍ നിന്നും മോദി സര്‍ക്കാര്‍ രക്ഷിച്ചു: സി.കെ.പത്മനാഭന്‍

മഞ്ചേശ്വരം: 370-ാം അനുച്ഛേദം റദ്ദാക്കിയ ചരിത്രപരമായ തീരുമാനത്തിലൂടെ ജമ്മുകാശ്മീരിനെ കൊള്ളക്കാരില്‍ നിന്ന് രക്ഷിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ബിജെപി നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. കുമ്പളയില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം ബിജെപി സജീവാംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വകുപ്പ് കൊണ്ട് ചിലകുടുംബങ്ങളിലേക് കോടിക്കണക്കിന് രൂപ ഒഴുകിയെന്നല്ലാതെ മറ്റാര്‍ക്കും യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. നെഹ്‌റുവിന്റെ ചരിത്രമണ്ടത്തരം മോദിയും അമിത്ഷായും ധീരമായ തീരുമാനത്തിലൂടെ തിരുത്തി കുറിച്ചതോടെ ഒരൊറ്റ ജനത ഒരോറ്റ ഭാരതമെന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നത്. കാശ്മീരില്‍ ഇതോടെ വികസനത്തിന്റെ പുത്തന്‍ യുഗപ്പിറവിക്ക് തുടക്കമായിരിക്കുകയാണ്.

അയോധ്യശ്രീരാമ ജന്മഭൂമിയില്‍ ഭവ്യമായ ശ്രീരാമ മന്ദിരം പണിയുകയെന്ന ഭാരതീയരുടെ ചിരകാല അഭിലാഷം താമസിയാതെ മോദിസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യും. കേരളത്തില്‍ അടിയന്തരാവസ്ഥകാലത്തെ വെല്ലുന്ന പോലീസ് അതിക്രമങ്ങളും കസ്റ്റഡിമരണങ്ങളും നിരന്തരമായി നടക്കുകയാണ്. നിക്ഷേപകരെ ശത്രുക്കളായി കണക്കാക്കുന്ന പിണറായി സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന് പ്രധാനകാരണമെന്ന് സി.കെ.പത്മനാഭന്‍ പറഞ്ഞു.

ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ പി.സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് സത്യശങ്കര ഭട്ട്, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ.കൈയ്യാര്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധയാദവ്, ബി.ആദര്‍ശ് മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു.

 

English summary
CK padmanaban supports Article 370 repealed
topbanner

More News from this section

Subscribe by Email