Tuesday October 22nd, 2019 - 2:15:pm
topbanner

സാജന്റെ മരണം : സി.പി.എം വിഭാഗീതയുടെ ഫലമെന്ന് സി.എ.അജീർ

princy
സാജന്റെ മരണം :  സി.പി.എം വിഭാഗീതയുടെ ഫലമെന്ന്  സി.എ.അജീർ

കണ്ണൂർ:സി.പി.എം നേതൃത്വത്തിലെ ഗ്രൂപ്പിസവും വ്യക്തി വൈരാഗ്യങ്ങളുമാണ് സാജന്റെ കൺവൻഷൻ സെന്ററിന് പ്രവർത്ത അനുമതി നിഷേധിക്കപ്പട്ട സാഹചര്യമുണ്ടാക്കിയതെന്നും, അതിന്റെ ഫലമായാണ് സാജന് ജീവൻ വെടിയേണ്ടി വന്നതെന്നും സി എം പി അസി. സിക്രട്ടറി സി.എ.അജിർ ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സി പി.എം. ഉന്നത നേതാക്കളുമായി ബന്ധപ്പെട്ടവരുടെ ബിസിനസ് താൽപര്യങ്ങളും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അടുത്തിടെ നടന്ന സി.പി.എം. ജില്ലാ സെ ക്രട്ടറിയേറ്റ് യോഗത്തിൽ ഒരു ഉന്നത നേതാവിനെതിരെ ഉയർന്നുവന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളും, അന്തൂർ സംഭവങ്ങളും കൂട്ടി വായിക്കേണ്ടതുണ്ടെന്നും അജീർ അഭിപ്രായപ്പെട്ടു.

സാജന്റെ മരണത്തിൽ ജുഡീഷ്യൽ അനേഷണം നടത്തുക, നഗരസഭ അധ്യക്ഷക്കെതിരെ കേസെടുക്കുക, കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകുക എന്നീ ആ വ ശ്യങ്ങൾ ഉന്നയിച്ച് സി.എം.പി. ജില്ലാ കൗൺസിൽ കണ്ണൂർ കലക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ സിക്രട്ടറി പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.പ്രൊഫ.എ.ഡി.. മുസ്തഫ, അഡ്വ.അബ്ദുൾ കരീം ചേലേരി, മാണിക്കര ഗോവിന്ദൻ, സി.വി.ഗോപിനാഥ്, എ.കെ.ബാലകൃഷ്ണൻജോൺസൺ , കെ.കെ.നാണു, കെ.പി.സലീം, കാഞ്ചന മാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

English summary
C. A. Ajer against CPM
topbanner

More News from this section

Subscribe by Email