കണ്ണൂർ: കണ്ണൂർ നഗരത്തിൽ പുതുതായി നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം യാത്രക്കാരെ വട്ടംചുറ്റിക്കുന്നു. കാൾടെക്സ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ബസ്സ് സ്റ്റോപ്പ് ഒഴിവാക്കിയാണ് പുതിയ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയിരിക്കുന്നത്. സിഗ്നലിന് മുൻപിൽ നിർത്തുന്ന ബസുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കാൽടെക്സ്, ചെട്ടി പീടിക, കൊയിലി ആശുപത്രി ഭാഗങ്ങളിലാണ് ബസ് കാത്തിരുപ്പ് കേന്ദ്രം ഒഴിവാക്കിയുള്ള പരിഷ്കരണം ഏർപ്പാടാക്കിയത്. എന്നാൽ ഇപ്പോൾ ഗതാഗത കുരുക്ക് ഒഴിയുന്നില്ലെന്ന് മാത്രമല്ല കാൽടെക്സ് സിഗ്നൽ പോയന്റിൽ നിന്നും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും വലിയ പ്രശ്നമായിരിക്കുകയാണ്. ട്രീ ലെഫ്റ്റ് ആയതിനാൽ തലശേരി ഭാഗത്തേക്ക് വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നതാണ് അപകട കാരണമാകുന്നു.
ഇപ്പോഴത്തെ ട്രാഫിക്ക് പരിഷ്കരണം ഗുണത്തെക്കാൾ ദോഷം ചെയ്യുകയാണെന്നാണ് യാത്രക്കാരുടെ പൊതു അഭിപ്രായം: പരിഷ്കരണം തുടക്കത്തിലെ പാളം തെറ്റിയെന്നാണ് ബസ് ജീവനക്കാരുടെ അഭിപ്രായം കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മിക്ക യാത്രക്കാരും ട്രാഫിക്ക് പരിഷ്കരണം ഇതു വരെ അറിഞ്ഞിട്ടില്ല. നഗരത്തിലെ അനധികൃത പാർക്കിങ്ങും റോഡുകളുടെ ശോച്യാവസ്ഥയും പരിഹരിക്കാതെ ട്രാഫിക് പരിഷ്ക്കരണം എന്ന മുഖം മിനുക്കൽക്കെണ്ടു മാത്രം കാര്യമില്ലെന്നാണ് നഗരത്തിലെ വ്യാപാരികൾ പറയുന്നത്.