Wednesday October 16th, 2019 - 5:28:pm
topbanner

ആലപ്പുഴയിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

princy
ആലപ്പുഴയിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കുട്ടനാട്:കാറിൽ കടത്തിക്കൊണ്ടുപൊകുന്നതിനിടെ ആന്റി നാർക്കോട്ടിക് ഫോഴ്‌സ് നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.   ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറി കുമാരംതറ വീട്ടിൽ അലക്‌സ് സെബാസ്റ്റിയനാണ് (52) പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച  വൈകുന്നേരം നാലരയോടെ കിടങ്ങറ പാലത്തിനു കിഴക്കു ഭാഗത്തുവച്ചു നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ജില്ലാ ആന്റി നാർ്‌ക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ഡിവൈഎസ്പി എം.എ നസീറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.

കാറിൽ ചാക്കുകളിൽ നിറച്ച നിലയിൽ കടത്താൻ ശ്രമിച്ച് 22, 000 ഓളം പാക്കറ്റുകളാണ് പിടിച്ചെടുത്തത്. പിന്നീട് പ്രതിയെ രാമങ്കരി പോലീസിനു കൈമാറി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് രാമങ്കരി പോലീസ് പറഞ്ഞു.

English summary
Banned tobacco products were seized in alappuzha
topbanner

More News from this section

Subscribe by Email