Sunday January 19th, 2020 - 3:18:pm
topbanner

ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സ്ത്രീ സുരക്ഷയും തൊഴിലുറപ്പും അട്ടിമറിക്കുന്നു : ബിജെപി സംസ്ഥാന സമിതി അംഗം ടി കെ അരവിന്ദാക്ഷൻ

Anusha Aroli
ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സ്ത്രീ സുരക്ഷയും തൊഴിലുറപ്പും അട്ടിമറിക്കുന്നു : ബിജെപി സംസ്ഥാന സമിതി അംഗം ടി കെ അരവിന്ദാക്ഷൻ

ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സ്ത്രീ സുരക്ഷയും തൊഴിലുറപ്പും, കേന്ദ്രാവിഷ്കൃത പദ്ധതികളും അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം ടി .കെ. അരവിന്ദാക്ഷൻ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ത്രീ സമത്വവും തുല്യതയും പറഞ്ഞു ശബരിമലയിൽ സ്ത്രീകളെ കയറ്റിയ പാർട്ടിക്ക് പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ പോലും സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ല. പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃത്വം നല്കുന്നയാൾ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസ്ഥയാണ് മാരാരിക്കുളത്ത്.

കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം ഇവിടെ അട്ടിമറിക്കുകയാണ്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ പോലും സ്ത്രീകൾക്ക് സുരക്ഷ നൽകാൻ സാധിക്കാത്ത പാർട്ടി അത് മറയ്ക്കുവാൻ തൊഴിലുറപ്പിന്റെ പേരിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ച് തൊഴിലുറപ്പു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ നടത്തുന്ന ഈ സമരം സൂചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനും കേന്ദ്രാവിഷ്കൃത പദ്ധതികൾ അട്ടിമറിക്കുകയും തൊഴിലുറപ്പിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ വാർഡ് മെമ്പർമാരായ രെജികുമാർ, സി.വി.മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജനകീയ മാർച്ചും ധർണ്ണയും ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡണ്ട് മുകുന്ദൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ മുഖ്യപ്രഭാഷണവും എൻ.ഡി. കൈലാസ് ആശംസയും അർപ്പിച്ചു.

സംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മറ്റു ഭാരവാഹികളായ ബാലചന്ദ്ര പണിക്കർ, രേണുക, ഉഷാ സാബു, അലോഷ്യസ് അറയ്ക്കൽ, ജോൺ ജോസഫ്, പ്രതിഭ ജയേക്കർ, ജയലത, പദ്മകുമാർ, സുരേഷ്, ബ്രിട്ടോ, ഹരികുമാർ, എന്നിവർ സംസാരിച്ചു.

English summary
BJP Samsthanam samithi angam about alappuzha maaraarikkulam vadakk pamchayatth thozhilurapp
topbanner

More News from this section

Subscribe by Email