Friday December 6th, 2019 - 10:35:am
topbanner

കണ്ണ് മൂടിക്കെട്ടി സൈക്കിളോടിച്ച് വിദ്യാര്‍ത്ഥികളുടെ ബാലസംരക്ഷണ ബോധവല്‍ക്കരണം

Anusha unnikrishnan
കണ്ണ് മൂടിക്കെട്ടി സൈക്കിളോടിച്ച് വിദ്യാര്‍ത്ഥികളുടെ ബാലസംരക്ഷണ ബോധവല്‍ക്കരണം

മലപ്പുറം : ശിശുദിനാഘോഷത്തിന്റെ മുന്നോടിയായി ചൈല്‍ഡ്‌ലൈന്‍ മലപ്പുറം, മലയില്‍ മാജിക്ക് അക്കാദമി മലപ്പുറം , വെള്ളിയഞ്ചേരി ഹാര്‍വസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കണ്ണുകെട്ടി സൈക്കിള്‍ ഓടിച്ച് ബാലസംരക്ഷണ ബോധവല്‍ക്കരണം നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയില്‍ മാജിക്ക് അക്കാദമി വിദ്യാര്‍ത്ഥികളും മജിഷ്യന്‍ മലയില്‍ഹംസയുടെ ശിഷ്യന്മാരുമായ വെള്ളിയഞ്ചേരി ഹാര്‍വെസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യ റെജിയും , ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്ത് റെജിയും ചേര്‍ന്നാണ് കണ്ണുമൂടിക്കെട്ടിയുള്ള സൈക്കിള്‍ യാത്ര നടത്തിയത്. പരിപാടിയുടെ ഫല്‍ഗ് ഓഫ് ജില്ല കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. കല്കടറുടെ വസതിക്കു സമീപത്തു നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര കലക്ട്രേറ്റ് കവാടത്തിലാണ് സമാപിച്ചത്.

പരിപാടിയില്‍ ചൈല്‍ഡ്‌ലൈന്‍ മലപ്പുറം ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ സി പി സലീം, അന്‍വര്‍ കാരക്കാടന്‍, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാബുരാജ് കോട്ടക്കുന്ന്, മലയില്‍ മാജിക്ക് അക്കാദമി ഡയറക്ടര്‍ മലയില്‍ ഹംസ, ഹാര്‍വസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ ചെയര്‍മാന്‍ റെജി എം ജെ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എം ജെ റെജിയുടെയും ജ്യോതി റെജിയുടെയും മക്കളാണ് ആദ്യ റെജിയും, ആദിത്ത് റെജിയും.

Read more topics: malappuram, childline
English summary
Awareness of students' child protection through bicycles
topbanner

More News from this section

Subscribe by Email