Sunday May 31st, 2020 - 6:43:am

വണ്ടി മാറ്റിയിടാൻ സ്ഥലം കൊടുത്തില്ല : അരിശം പൂണ്ട് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊല്ലാന്‍ ശ്രമം : പ്രതിക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

princy
വണ്ടി മാറ്റിയിടാൻ സ്ഥലം കൊടുത്തില്ല : അരിശം പൂണ്ട് യുവാവിനെ  പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊല്ലാന്‍ ശ്രമം :  പ്രതിക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

തൃശൂര്‍ : പെട്രോള്‍പമ്പില്‍വച്ചു പെട്രോളൊഴിച്ചു കത്തിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മറ്റത്തൂര്‍ ഒമ്പതുങ്കല്‍ വട്ടപ്പറമ്പന്‍ തങ്കപ്പന്റെ മകന്‍ കരിമണി എന്ന ബിനീതിനെ (30) കുറ്റക്കാരനെന്നുകണ്ട് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ. ഷൈന്‍ ശിക്ഷിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

19 മേയ് 2018 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടാലി മൂന്നുമുറിയിലുള്ള ശ്രീദുര്‍ഗാ എന്റര്‍ പ്രൈസസ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് പൈസ കൊടുത്തു ബാക്കി വാങ്ങുന്ന സമയം വണ്ടി മാറ്റിക്കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനും കലഹത്തിനുമിടെ പ്രെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലാണു പ്രതിയെ ശിക്ഷിച്ചത്.പ്രതി തൃശൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയും വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണ്.

മുപ്ലിയം വില്ലേജ് ചാക്കപ്പന്‍പടി മാണൂക്കാടന്‍ വീട്ടില്‍ നാരായണന്‍ മകന്‍ ദിലീപി(31)നെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മോട്ടോര്‍ സൈക്കിള്‍ കത്തിനശിക്കുകയും ദിലീപിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും തടയാന്‍ ശ്രമിച്ച പെട്രോള്‍ പമ്പിലെ ജീവനക്കാരിയായ വെള്ളിക്കുളങ്ങര കുഴിമഠത്തില്‍ സന്തോഷിന്റെ ഭാര്യ സുധ, മുപ്ലിയം വില്ലേജ് പുളിഞ്ചോട് പീടിക്കവീട്ടില്‍ സുബ്രന്റെ മകന്‍ സൂരജ് എന്നിവര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു.

കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ചാലക്കുടി എസ്.ഐയായിരുന്ന വി.എസ്. വത്സലകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോയമ്പത്തൂരില്‍നിന്നു പിടികൂടിയത്. വെള്ളിക്കുളങ്ങര എസ്.ഐ. എസ്.എല്‍ സുധീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകശ്രമത്തിന് ഏഴുവര്‍ഷവും പെട്രോള്‍ ഉപയോഗിച്ച് തീവച്ച കുറ്റത്തിന് ഏഴുവര്‍ഷവും നാശനഷ്ടം വരുത്തിയതിന് ഒരുവര്‍ഷവും ഉള്‍പ്പെടെയാണ് 15 വര്‍ഷം ശിക്ഷ വിധിച്ചത്.

ഫൈന്‍ അടയ്ക്കാത്തപക്ഷം അഞ്ചുമാസംകൂടി തടവനുഭവിക്കേണ്ടതാണ്. പിഴ തുകയ്ക്ക് പുറമേ പരുക്കുപറ്റിയ ആള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി. കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷാ ജോബി, അല്‍ജോ പി. ആന്റണി, വി.എസ്. ദിനല്‍ എന്നിവര്‍ ഹാജരായി.

Read more topics: thrissur, murder, attempt, case,
English summary
Attempted to burn the young man with petrol the accused was arrested
topbanner

More News from this section

Subscribe by Email