Thursday December 12th, 2019 - 5:38:am
topbanner

ആറളം ഫാം ഹയര്‍സെക്കണ്ടറി സ്കൂൾ : ഭൂപ്രശ്‌നത്തിന് പരിഹാരമായി

Anusha Aroli
ആറളം ഫാം ഹയര്‍സെക്കണ്ടറി സ്കൂൾ : ഭൂപ്രശ്‌നത്തിന് പരിഹാരമായി

കണ്ണൂർ : ആറളം ഫാം ഹയര്‍സെക്കണ്ടറി സ്കൂൾ ഭൂപ്രശനത്തിന് പരിഹാരമായി. വര്‍ഷങ്ങളായി നിലനിന്നിരുന്ന പ്രശ്‌നത്തിന് തിങ്കളാഴ്ച്ച കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കെ കെ രാഗേഷ് എം പിയുടെ നേതൃത്വത്തില്‍ മുണ്ടേരി സ്‌കുള്‍ വികസന മാതൃകയില്‍ ആറളം ഫാം ഹയര്‍സെക്കണ്ടറി സ്‌കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഭൂമി സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചത്. സ്‌കുള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം വേഗത്തില്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ യോഗത്തില്‍ ധാരണയായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് ഘട്ടങ്ങളിലായി 40 കോടിയുടെ പദ്ധതികളാണ് സ്‌കുളിനായി നടപ്പാക്കുന്നത്.ഏഴ് ഏക്കറിലായി ആദ്യഘട്ടത്തില്‍ നിലവിലെ കെട്ടിടത്തിലും സ്ഥലങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. രണ്ടാംഘട്ടത്തില്‍ പതിനഞ്ച് ഏക്കറില്‍ ബാക്കി വികസനപദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യം.കായിക താരങ്ങള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ തന്നെ അതിനനുയോജ്യമായ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാവും നടപ്പാക്കുക, വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍മ്മിതിക്കും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജയബാലന്‍ മാസ്റ്റര്‍, ഐ ടി ഡി പി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജാക്ലിന്‍ ഫെര്‍ണാണ്ടസ്, നിര്‍മ്മിതി പ്രൊജക്ട് എഞ്ചിനിയര്‍ സജിത്ത് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കെ കെ രാഗേഷ് എം പിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

English summary
Aralam Farm Higher Secondary School land issue solved
topbanner

More News from this section

Subscribe by Email