Friday August 23rd, 2019 - 11:57:pm
topbanner
topbanner

പാലക്കാട് മലമ്പുഴയില്‍ പുരാവസ്തുക്കള്‍ കണ്ടെത്തി

princy
പാലക്കാട്  മലമ്പുഴയില്‍ പുരാവസ്തുക്കള്‍ കണ്ടെത്തി

പാലക്കാട്: ക്രിസ്തുവര്‍ഷാരംഭത്തിനു തൊട്ടു മുമ്പും, പിമ്പുമുള്ള ശതകങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഇരുമ്പുപകരണങ്ങളും ആയുധങ്ങളും മലമ്പുഴ ഡാം പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തി. ആണി, ആപ്പ്, ഉളി, കത്തി, കഠാര, എന്നിവയാണ് ലഭിച്ചത്. വലിയ കാടിനടുത്തു കുന്നുംപുറത്തിനു തെക്കുള്ള കൊയ്യക്കാക്കാടിലാണ് നശിപ്പിക്കപ്പെട്ട ഒരു കല്ലറയില്‍ കല്ലുകള്‍ക്കടിയില്‍ നിന്നും കഠാരയുടെ കഷണങ്ങള്‍ ലഭിച്ചത്.

കത്തിയുടെ ഭാഗം അതേ സ്ഥലത്തു തന്നെയുള്ള മറ്റൊരു കല്ലറയുടെ സമീപത്തു നിന്നും ലഭിച്ചു.ആണി, ഉളി, ആപ്പ് എന്നിവ രണ്ടു മലക്ക് വടക്കു തെക്കേ മലമ്പുഴ പ്രദേശത്തെ ഡാം ഭാഗത്തു നിന്നാണ് ലഭിച്ചത്. കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്ത രണ്ടു ഉപകരണങ്ങള്‍ യഥാക്രമം കുന്ത മുനയും അരിവാളിന്റെ തലപ്പും ആകാം എന്നാണ് തോന്നുന്നത്.

2014 ല്‍ യു.ജി.സി.യുടെ ധനസഹായത്തോടെ തുടങ്ങിയ ഗവേഷണത്തിന്റെ ഭാഗമായുള്ള അന്വേഷണങ്ങളിലാണ് പുതിയ കണ്ടെത്തലുകള്‍. പെരും കല്ലറകള്‍, കല്ലറകള്‍, താഴികള്‍, കല്‍ വൃത്തങ്ങള്‍, നാട്ടുകല്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇരുമ്പുയുഗ സ്മാരകങ്ങളായി മലമ്പുഴ പ്രദേശത്തു കാണപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് പര്യവേഷണം തുടങ്ങിയത്.

ഡാം പ്രദേശത്തെ ഇരുമ്പുയുഗ സ്മാരകങ്ങള്‍ ഏതാണ്ട് നശിപ്പിക്കപ്പെട്ടിരുന്നു. ഡാം വെള്ളം കയറിയത് കൊണ്ടും മന:പൂര്‍വമുള്ള നശീകരണ പ്രവൃത്തികള്‍ കൊണ്ടും ആണ് അവ ഈ അവസ്ഥയില്‍ എത്തിയത്. സ്മാരകങ്ങള്‍ നിന്നിരുന്ന സ്ഥലങ്ങളിലെ മണ്ണെല്ലാം ഒലിച്ചു പോകുന്നു. ഡാം വെള്ളം കയറാത്ത പ്രദേശങ്ങളിലെ സ്മാരകങ്ങള്‍ മാത്രമാണ് ഇന്നും കേടില്ലാതെ നില നില്‍ക്കുന്നത്. അവയില്‍ പലതും നാശാവസ്ഥയിലാണ്. ഏതു കാലത്തെയാണ് ഈ സ്മാരകങ്ങള്‍ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. കേരളത്തിലെ ഇരുമ്പുയുഗത്തിനു ബി.സി. 7 ആം നൂറ്റാണ്ടു മുതലേ പഴക്കമുണ്ട്.

English summary
Antiquities founded in Malampuzha
topbanner

More News from this section

Subscribe by Email