Friday August 23rd, 2019 - 11:27:pm
topbanner
topbanner

പയ്യന്നൂരിൽ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി സംഭവം : പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി

princy
പയ്യന്നൂരിൽ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി സംഭവം :  പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി

പയ്യന്നൂർ:പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയും മാടായി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ പഴയങ്ങാടിയിലെ എ.പി ബദറുദ്ദീന് ഹൈക്കോടതി ജാമ്യം നൽകി.ബദറുദ്ദീന്റെഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ കെട്ടിടത്തിലെ ഏണിപ്പടിയിൽ വെച്ച്  ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയിലാണു പോക്സോ നിയമപ്രകാരം പൊലിസ് കേസെടുത്തത്.

പൊലിസ് അന്വേഷണത്തിനിടയിൽ ബദറുദ്ദീൻ ഒളിവിൽ പോവുകയും കോടതിയിൽ മുൻ കൂർ ജാമ്യത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. കീഴ് കോടതിയിൽ ജാമ്യം നിരസിക്കപ്പെട്ട സാഹചര്യത്തിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയും കോടതി നിബന്ധനകൾ പ്രകാരം ജാമ്യം നൽകുകയുമായിരുന്നു.

കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പൊലിസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവുകയും പൊലിസ് അറസ്റ്റ് ചെയ്യുകയും വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതി ഉത്തരവ് പ്രകാരം വിട്ടയക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് സ്റ്റേഷനിൽ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

 

English summary
Anti-natural torture case in payyannur the High Court granted bail to the accused
topbanner

More News from this section

Subscribe by Email